സിവിൽ സർവീസിൽ 13 വർഷം പിന്നിടുമ്പോൾ ടി.വി. അനുപമയ്ക്ക് എന്തെല്ലാം പറയാനുണ്ടാകും?
Mail This Article
‘െഎഎഎസ്’ എന്ന മൂന്ന് അക്ഷരങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ എത്രയും നേരത്തേ പരിശീലനം തുടങ്ങുന്നതാണ് അഭികാമ്യം. പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കണമെന്ന വ്യക്തമായ ധാരണയുണ്ടെങ്കിൽ സിവിൽ സർവീസ് പരീക്ഷ ഉയർന്ന റാങ്കോടെ പാസാകാം. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു െഎഎഎസ് ഉദ്യോഗസ്ഥയോട് നേരിട്ടു ചോദിച്ചാലോ?
2009ലെ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയാണ് ടി.വി. അനുപമ സിവിൽ സർവീസിലെത്തുന്നത്. നിലവിൽ ലാൻഡ് ആൻഡ് റവന്യൂ കമ്മിഷണറായ അനുപമ സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർഥികളുമായി സംവദിക്കുന്നു. സിവിൽ സർവീസ് പരീക്ഷയിലെ സംശയങ്ങൾ നേരിട്ടു ചോദിക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ലാൻഡ് ആൻഡ് റെവന്യൂ കമ്മിഷണർ ടി.വി.അനുപമയോട് സംശയങ്ങൾ നേരിട്ട് ചോദിക്കാം.
ഏപ്രിൽ 10ന് വൈകിട്ട് 6ന് നടത്തുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ https://bit.ly/42SB8in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസേജിലെ ലിങ്ക് ഉപയോഗിക്കാം.
Content Summary : An Interactive Session with T.V. Anupama IAS - Register Now