ആ 88% പേരിൽ നിങ്ങളുണ്ടോ? വീണ്ടുവിചാരത്തിന് സമയമായി
Mail This Article
ഇന്ത്യയിലെ കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരിൽ 88% പേർക്ക് ജോലിയും ജീവിതവും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുന്നില്ലെന്ന് 2022ലെ ഒരു പ്രഫഷനൽ പഠനം വെളിപ്പെടുത്തി. രാവിലെ തുടങ്ങുന്ന ഒാട്ടത്തിനിടയിൽ എവിടെ സ്വസ്ഥമായിരിക്കാൻ സമയം? ഒാഫിസ് ജോലി, റിപ്പോർട്ടുകൾ, പ്രസന്റേഷൻ, യാത്രകൾ... ലൈഫ് ആകെ ടെൻഷൻ എന്നാണ് പലരുടെയും പരാതി. ജോലി മുഖ്യമാണെങ്കിലും സ്വന്തം ശരീരത്തിനും വേണ്ടേ പരിഗണന. ശരീരം മറന്നുള്ള തിരക്കുപിടിച്ച കുറച്ച് നാളുകൾ കഴിയുമ്പോൾ ബാക്കിയാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായിരിക്കും. മനസ്സിന്റെ പിരിമുറുക്കം മാറ്റി ആരോഗ്യത്തോടെ ദിവസം തുടങ്ങാൻ ആഗ്രഹമുണ്ടോ?
വീട്ടിലിരുന്നു യോഗ പരിശീലിക്കാൻ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. മേയ് 24 മുതൽ ജൂൺ 7 വരെ ഒാൺലൈനായി നടത്തുന്ന യോഗ പരിശീലന ക്ലാസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ആയുർവേദ ഫിസിഷ്യനും സർട്ടിഫൈഡ് യോഗ പരിശീലകനുമായ ഡോ. അഖിൽ ടോം മാത്യു ബിഎഎംഎസ് നയിക്കുന്ന ക്ലാസ് രാവിലെ 5.30 മുതൽ 6.30 വരെയാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റും ലഭിക്കും. ക്ലാസുകളുടെ റെക്കോർഡഡ് വിഡിയോ കാണാനും കോഴ്സിൽ ചേരുന്നവർക്ക് അവസരമുണ്ട്. യോഗ പരിശീലന പരിപാടിയിൽ റജിസ്റ്റർ ചെയ്യാൻ https://www.manoramahorizon.com/course/learn-yoga/ എന്ന് ലിങ്ക് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ വിളിക്കുക 9048991111
Course Curriculum
Day 1 to 3 - Warm up exercises
Day 4 to 7 - Standing postures
Day 8 to 9 - Sitting postures
Day 10 to 13 - Prone & supine postures
Day 14 to 15 - Pranayam & meditation
Content Summary : Manorama Horizon Online Yoga Classes - Batch 1