വീട്ടമ്മമാരേ, സ്വന്തം കാലിൽ നിൽക്കാൻ മോഹമില്ലേ? ‘കൂൺ കൃഷി’ പഠിച്ചാലോ?
Mail This Article
വിവിധ സാഹചര്യങ്ങളാൽ കരിയറിൽനിന്നു ബ്രേക്ക് എടുക്കേണ്ടി വന്ന വീട്ടമ്മമാരോടാണ് ചോദ്യം – സ്വന്തം കാലിൽ നിൽക്കാൻ മോഹമില്ലേ? ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ? വീട്ടിലിരുന്ന് കൂൺകൃഷിയുടെ ബാലപാഠങ്ങൾ ഇന്റർനെറ്റിൽ തിരയുകയാണെങ്കിൽ മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഷ്റൂം ഫാമിങ്ങ് കോഴ്സിൽ ഇപ്പോൾ ചേരാം. കൂൺകൃഷി രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ലീനാസ് ഫാമിങ്ങിന്റെ മാനേജിങ് പാർട്ണർ ജിത്തു തോമസാണ് ക്ലാസ് നയിക്കുന്നത്.
ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ ജൂൺ 15,16 തീയതികളിൽ വൈകിട്ട് 8 മുതൽ 9 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിക്കുന്നത്. കൂൺകൃഷിയെക്കുറിച്ച് മാത്രമല്ല, വിളവ് എങ്ങനെ വിപണനം ചെയ്യണമെന്നും അറിയാം. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റും 700 രൂപ വില വരുന്ന മഷ്‌റൂം ബാഗും നൽകും. ക്ലാസുകളുടെ റെക്കോർഡിങ് മൂന്ന് മാസത്തേക്ക് ലഭ്യമാകും. വിശദവിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/mushroom-farming-for-beginners/ അല്ലെങ്കിൽ വിളിക്കൂ 9048991111
Content Summary : Manorama Horizon - Mushroom farming for beginners