11 ദിവസം, 22 മണിക്കൂർ പരിശീലനം: എംഎസ്എക്സലിൽ ‘പുലി’യാകാം; വേറിട്ടു നിൽക്കട്ടെ നിങ്ങളുടെ റെസ്യൂമെ
Mail This Article
റെസ്യൂമെയിൽ എംഎസ് എക്സൽ (MS Excel) അറിയാം എന്ന് എഴുതുന്നതിനു മുൻപ് രണ്ട് വട്ടം ആലോചിക്കണേ. കാരണം ഇന്റർവ്യൂ എന്ന ആദ്യകടമ്പയിൽ പോലും എംഎസ് എക്സൽ അടിസ്ഥാനമായി ചോദ്യങ്ങൾ വരാം. ഇന്റർവ്യൂ ബോർഡിന്റെ ചോദ്യത്തിനു മുൻപിൽ പതറിയാൽ ഒരുപക്ഷേ കൈവിട്ടുപോകുന്നതു നല്ലൊരു അവസരമാകാം. ഏതു രംഗത്തും തൊഴിൽദാതാക്കൾ പ്രതീക്ഷിക്കുന്ന കംപ്യൂട്ടർ പരിജ്ഞാനത്തിൽ എംഎസ് എക്സൽ (MS Excel) മുന്നിട്ട് നിൽക്കുന്നു. എംഎസ് എക്സലിൽ വൈദഗ്ധ്യമുണ്ടെങ്കിലും മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കറ്റ് നിങ്ങളുടെ റെസ്യൂമേയ്ക്ക് പ്ലസ് പോയിന്റാകും. എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവുമായി ചേർന്ന് നടത്തുന്ന എംഎസ് എക്സൽ സർട്ടിഫിക്കേഷന്‍ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 22 മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസുകൾ മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനർമാരാണ് നയിക്കുന്നത്. ഒാൺലൈനായി നടത്തുന്ന ക്ലാസ് ഡിസംബർ 1ന് ആരംഭിക്കും. ഓൺലൈൻ മൈക്രോസോഫ്റ്റ് ഗ്ലോബൽ എക്‌സാമിനേഷൻ അടങ്ങിയ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ എക്സൽ സിലബസിന് അനുസൃതമായാണ്. വിജയകരമായി കോഴ്സും പരീക്ഷയും പൂർത്തീകരിക്കുന്നവർക്ക് മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/course/microsoft-office-specialist-excel-training-and-certification-program/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
ക്ലാസ് 8 ഫിസിക്സ് – ഫോഴ്സ് ആൻഡ് പ്രഷർ വിഡിയോ