പഠിച്ച ഭാഗങ്ങൾ റിവൈസ് ചെയ്യാം, 12–ാം ക്ലാസിൽ ഉയർന്ന മാർക്ക് നേടാം, ലൈവ് ക്ലാസിലൂടെ...
Mail This Article
എത്ര നന്നായി പഠിച്ചാലും പരീക്ഷയ്ക്കു മുൻപ് പാഠഭാഗങ്ങൾ റിവൈസ് ചെയ്തില്ലെങ്കിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കണമെന്നില്ല. പ്രത്യേകിച്ച് കൊമേഴ്സ് പരീക്ഷയിൽ സൂത്രവാക്യങ്ങൾ എളുപ്പം ഒാർത്തെടുക്കണം. ഓരോ സൂത്രവാക്യവും കൃത്യതയോടെ ചെയ്യുന്നതിനൊപ്പം നല്ല ധാരണയും വേണം. പലപ്പോഴും ആവർത്തിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതും മാർക്ക് കുറയ്ക്കാൻ സാധ്യതയുണ്ട്. പരീക്ഷയ്ക്ക് മാസങ്ങൾക്കു മുൻപു തന്നെ ഒരുങ്ങാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി മനോരമ ഹൊറൈസൺ. അക്കൗണ്ടൻസി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ റിവിഷൻ ഒാൺലൈൻ ക്ലാസുകൾക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാം.
എൻസിഇആർടി പുസ്തകങ്ങളിൽനിന്ന് സിബിഎസ്ഇ നിർദേശിച്ചിക്കുന്ന സിലബസ് അനുസരിച്ച് അനുഭവസമ്പന്നരും പ്രഗത്ഭരുമായ അധ്യാപകരാണ് ഒാൺലൈൻ ക്ലാസ് നയിക്കുന്നത്. ലൈവ് ക്ലാസിൽ മാതാപിതാക്കൾക്ക് വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്താം. ജനുവരി 16ന് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 6.30നാണ് ആരംഭിക്കുന്നത്. 6.30 മുതൽ 7.30 വരെ അക്കൗണ്ടൻസിയും 8 മണി മുതൽ 9 വരെ ഇക്കണോമിക്സുമാണ് പഠിപ്പിക്കുക. വിശദവിവരങ്ങൾക്ക് https://www.manoramahorizon.com/course/commerce-crash-course/ എന്ന ലിങ്ക് സന്ദർശിക്കുകയോ ചുവടെ തന്നിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുകയോ 9048991111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.