പുതുവർഷത്തിൽ പുതിയൊരു ഭാഷ: ഹിന്ദി എളുപ്പം സംസാരിക്കൂ മനോരമ ഹൊറൈസനോടൊപ്പം
Mail This Article
സബ്‌ടൈറ്റിൽ ഇല്ലാതെ ഒരു ഹിന്ദി സിനിമ കണ്ടു മനസ്സിലാക്കാൻ പലർക്കും ഇത്തിരി ബുദ്ധിമുട്ടാണ്. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിച്ചിട്ടുണ്ടെങ്കിലും പലർക്കും ഹിന്ദി സംസാരിക്കാനും മനസ്സിലാക്കാനും എളുപ്പമല്ല. വാക്കുകൾ അറിയാത്തതാണ് പ്രധാന കാരണം. ചിലർക്ക് വാക്കുകൾ അറിയാം, പക്ഷേ അവ തമ്മിൽ എങ്ങനെ സംയോജിപ്പിക്കണം എന്നറിയില്ല. വാക്കുകൾ സ്ത്രീലിംഗമാണോ പുല്ലിംഗമാണോ എന്ന് കണ്ടുപിടിക്കലാണ് അടുത്ത പ്രശ്നം, ഇടയ്ക്ക് ‘‘ക’’ വരുമോ ‘‘കെ’’ വരുമോ ‘‘കീ’’ വരുമോ എന്നുള്ള കൺഫ്യൂഷൻ വേറെയും. വളരെ എളുപ്പം ഹിന്ദി സ്വായത്തമാക്കാൻ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ‘‘ഹിന്ദി സീഖോ’’ ലൈവ് ക്ലാസ്സുകൾ ഒരുക്കുന്നു.
ജനുവരി 1 മുതൽ 6 വരെ വൈകിട്ട് 6.30 മുതലാണ് ക്ലാസുകൾ. ഹിന്ദി പഠിക്കാൻ താൽപര്യമുള്ള ആർക്കും ഈ കോഴ്സിൽ ചേരാം, ഹിന്ദി അക്ഷരമാല അറിയുക, വാക്കുകൾ വായിക്കുവാൻ അറിയുക എന്നിവ മാത്രമാണ് മാനദണ്ഡം. ഹിന്ദിയുടെ അടിസ്ഥാന വ്യാകരണവും ക്ലാസിൽ ചർച്ച ചെയ്യും. ജനുവരി 6 ന് ക്ലാസ് അവസാനിക്കുമ്പോൾ, ഹിന്ദി സംസാരിക്കാനും മനസ്സിലാക്കാനും പ്രാവീണ്യം നേടുന്ന തരത്തിലാണ് കോഴ്സിന്റെ രൂപകൽപന. https://www.manoramahorizon.com/course/hindi-seekho-communicative-hindi-course/ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചുവടെയുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി 9048991111 നമ്പറിൽ വിളിക്കാം.