ഫൊട്ടോഗ്രഫിയിൽ ഏകദിന വർക്ഷോപ് നടത്തി മനോരമ ഹൊറൈസൺ
Mail This Article
മലയാള മനോരമയുടെ എജ്യുക്കേഷൻ വെബ്സൈറ്റ് ആയ മനോരമ ഹൊറൈസണും മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും നേതൃത്വം നൽകിയ ‘‘ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി’’ വർക്‌ഷോപ് ഡിസംബർ 30ന് നടന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഫൊട്ടോഗ്രഫിയിൽ താൽപര്യമുള്ള വ്യക്തികൾക്ക് ഫോട്ടോഗ്രാഫിയിലെ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദിന വർക‌്ഷോപ് സംഘടിപ്പിച്ചത്. ഫൊട്ടോഗ്രഫി മേഖലയിൽ പ്രഗത്ഭനായ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ നടന്ന മൂന്നാമത്തെ വർക്‌ഷോപ്പാണിത്.
SLR / DSLR / മിറർലെസ് ക്യാമറ ടെക്നിക്കുകൾ, വിവിധ ലെൻസുകൾ തുടങ്ങി അടിസ്ഥാന വസ്തുതകളിൽ ആരംഭിച്ച് വിവിധ കോൺസെപ്റ്റുകൾ മനസ്സിലാക്കി, റിയൽ ലൈഫ് പ്രാക്ടിക്കൽ സെക്ഷനോടുകൂടിയാണ് ക്ലാസുകൾ അവസാനിച്ചത്. ഏകദിന വർക്‌ഷോപ് വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും ലഭിച്ചു.
സാങ്കേതിക മേഖലയിൽ മികവ് ആഗ്രഹിക്കുന്നവർക്ക് വിവിധ തരത്തിലുള്ള ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകൾ മനോരമ ഹൊറൈസൺ നൽകിവരുന്നു . കൂടുതൽ വിവരങ്ങൾക്ക് 9048991111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.