ലോകത്തെ മാറ്റിമറിച്ച് എെഎ; തൊഴിൽ മേഖലയിൽ തിളങ്ങാൻ വേണ്ടതെന്ത്?
Mail This Article
സമസ്ത മേഖലകളിലും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എെഎ) പിടിമുറുക്കുമ്പോൾ തൊഴിൽ മേഖലകളിൽ വരുന്ന മാറ്റങ്ങൾ ആർക്കാണ് പ്രവചിക്കാൻ കഴിയുക. ഇന്നു കാണുന്ന പല തൊഴിൽ മേഖലകളും അടിമുടി മാറുകയോ കാലഹരണപ്പെടുകയോ ചെയ്യാം. ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സമസ്ത മേഖലകളിലും സ്വീകാര്യത കൂടി വരികയാണ്. സാങ്കേതിക രംഗത്താണ് ഈ മാറ്റം ഏറ്റവും പ്രകടം. ഇതുവരെ പഠിച്ചത് നാളെ അപ്രസ്കതമാകുമെന്ന് ഉറപ്പുള്ളപ്പോൾ പുതിയ സാങ്കേതിക വിദ്യകളെ പഠിച്ചെടുകയല്ലേ അഭികാമ്യം. ലോകം എെഎയെ നാളെയുടെ സാങ്കേതിക വിദ്യയെന്ന് അംഗീകരിക്കുമ്പോൾ പുതുസാങ്കേതിക വിദ്യകളിൽ അപ്ഡേറ്റായിരിക്കാം. എെഎ പഠിക്കാൻ നാടു വിടണമെന്ന ചിന്ത വേണ്ട. മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബോട്ടിക്സും സംയുക്തമായി ഒരുക്കുന്ന എഐ കോഡർ കോഴ്സിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം.
യുണീക് വേൾഡ് റോബോട്ടിക്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറുമായ ബാൻസൻ തോമസ് ജോർജും ഹെഡ് ഒാഫ് അക്കാഡമിക്ക് ഇനോവേഷൻസ് അഖില ആർ. ഗോമസുമാണ് ഒാൺലൈൻ ക്ലാസുകൾ നയിക്കുന്നത്. ഗ്രാഫിക്കൽ പ്രോഗ്രാമിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് എഐ ആശയങ്ങളുടെ രൂപകൽപനയും പ്രയോഗവും അടുത്തറിയാനും എഐ ടൂളുകളും വെബ്സൈറ്റുകളും പരിചയപ്പെടാനും കോഴ്സ് സഹായിക്കുന്നു. എഐ ഉപയോഗിച്ച് എെഎ മോഡൽ സ്വയം നിർമിക്കാനും നിയന്ത്രിക്കാനും പ്രായോഗിക പരിശീലനം നേടാം. ജനുവരി 29ന് ആരംഭിക്കുന്ന ഒാൺലൈന് ക്ലാസിൽ റജിസ്റ്റർ ചെയ്യാൻ https://www.manoramahorizon.com/course/ai-coder/ സന്ദർശിക്കുക. കൂടുതൽ അറിയാൻ 9048991111 എന്ന നമ്പറിൽ വിളിക്കുക.
മനോരമ ഹൊറൈസൺ വിഡിയോ കാണാം