കൊച്ചു മിടുക്കരേ, റോബട്ടുകളോടു കൂട്ടുകൂടിയാലോ? ജനുവരി 27 നിങ്ങൾക്കുള്ളതാണ്
Mail This Article
റോബട് എന്നു കേൾക്കുമ്പോൾ പഴയ തലമുറയ്ക്ക് കൗതുകമായിരുന്നു. തലയിൽ ആന്റിനയും ലൈറ്റുമായി സിനിമകളിൽ മാത്രം കണ്ടിരുന്ന രൂപം. കാലം മാറിയപ്പോൾ റോബട്ടിന്റെ രൂപവും മാറി. നമ്മുടെ ആജ്ഞകളനുസരിച്ച് സ്മാർട്ടായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വീടിന്റെ അകത്തളങ്ങളിൽ നിറയുമ്പോൾ സാങ്കേതികമായി നാം എത്ര മുന്നേറിയെന്നതു മനസ്സിലാകുന്നു. സാങ്കേതികത അനുദിനം വളരുമ്പോൾ കൊച്ചു കുട്ടൂകാർക്കും റോബട്ടിക്സ് ടെക്നോളജിയെ അടുത്തറിയാൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. ജനുവരി 27 ശനിയാഴ്ച തിരുവനന്തപുരം തമ്പാനൂരിലെ മലയാള മനോരമ ഓഫിസിൽ നടക്കുന്ന റോബട്ടിക് വർക്‌ഷോപ്പിൽ ദുബായ് ആസ്ഥാനമായ യൂണിക്ക് വേൾഡ് റോബട്ടിക്‌സിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. ഈ വർക്‌ഷോപ്പിൽ 7 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ 9.30 ന് ആരംഭിക്കുന്ന വർക്‌ഷോപ്പ് വൈകിട്ട് 4 ന് അവസാനിക്കും. റോബട്ടുകളെ സ്വന്തമായി നിർമിക്കാനും പ്രോഗ്രാം ചെയ്യാനും മൊബൈൽ ആപ്പുകൾ, നിർമിത ബുദ്ധി എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നേടാനും സ്വയം പരീക്ഷിച്ചറിയാനും അവസരമുണ്ട്. വർക്‌ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ റോബട്ടിക് കിറ്റും സർട്ടിഫിക്കറ്റും ലഭിക്കും. പേര് റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക https://www.manoramahorizon.com/course/inventbot-workshop/. വിശദവിവരങ്ങൾക്ക് വിളിക്കുക 9048991111
മനോരമ ഹൊറൈസൺ വിഡിയോ കാണാം