മികച്ച ആർക്കിടെക്റ്റാകണോ? എആറിലും വിആറിലും ‘പുലി’യാകണം
Mail This Article
മികച്ചൊരു പ്രോജക്ടാണെങ്കിലും ഉപഭോക്താവിനു കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു കൊടുക്കാൻ സാധിക്കുന്നില്ലേ? പേപ്പറിൽ വരച്ച പ്ലാനുകൾക്ക് യഥാർഥ ലോകത്തിന്റെ അനുഭവം പകർന്നു നൽകിയാൽ ക്ലയന്റിന് എളുപ്പമാകും. കംപ്യൂട്ടർ നിർമിത ത്രിമാന ചിത്രങ്ങളെ യഥാർഥമെന്ന പോലെ അനുഭവിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ സഹായകമായ സങ്കേതമാണ് എആർ. ആർക്കിടെക്റ്റുകൾക്കു മാത്രമല്ല, സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ തിളങ്ങാം. അവയിൽ പ്രാവീണ്യമുള്ള സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കു വലിയ സാധ്യതകളുണ്ട്. ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ പഠിക്കാൻ മനോരമ ഹൊറൈസൺ ഒരുക്കുന്ന മാസ്റ്ററിങ് ദ് മെറ്റാവേഴ്സ് – ബാച്ച് 5 ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാം. ദുബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിക് വേൾഡ് റോബട്ടിക്സിന്റെ സ്ഥാപകനും സിഇഒയുമായ ബാൻസൻ തോമസ് ജോർജും ഹെഡ് ഒാഫ് അക്കാഡമിക് ഇനോവേഷൻസ് അഖില ആർ. ഗോമസും ചേർന്ന് നയിക്കുന്ന ഒാൺലൈൻ ക്ലാസ് ഏപ്രിൽ 15 ന് ആരംഭിക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ് വെകിട്ട് 7 മുതൽ 8 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. വിശവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramahorizon.com/course/mastering-the-metaverse/