ADVERTISEMENT

ഓഫീസ് ജോലികളിലെ അഭിവാജ്യഘടകമായ എക്സൽ ചെറുതും വലുതുമായ ഡാറ്റകളുടെ ക്രോഡീകരണത്തിനും നിഗമനത്തിനുമായി പ്രയോജനപ്പെടുത്തുന്നു. എക്സലിന്റെ കൃത്യമായ ഉപയോഗം ജോലിഭാരം ലഘൂകരിച്ച് ഫലപ്രദമായ പ്രകടനം കാഴ്ചവെക്കാൻ നമ്മെ സഹായിക്കുന്നു. ചിന്തകൾക്കുമപ്പുറം നൂതന മാറ്റങ്ങളുമായി എത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടി എക്സലിന് ഒപ്പം ചേർക്കപ്പെടുകയാണ്. എക്സൽ എഐ കൂട്ടുകെട്ടിൽ വർക്ക് പാറ്റേൺ അടിമുടി മാറും എന്നത് തീർച്ച. വളരെ എളുപ്പത്തിൽ കൂടുതൽ ഫലപ്രദമായി ജോലിഭാരം ലഘൂകരിക്കാൻ ഉപകാരപ്പെടും എന്നിരിക്കെ വിദ്യാർത്ഥികളെയും, ഉദ്യോഗാർത്ഥികളെയും പോലെ തന്നെ പ്രൊഫഷണലുകളും ഇതറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എക്സലിനൊപ്പം എഐ കൂടി ചേരുമ്പോൾ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇൻസ്റ്റാൾ ചെയ്യേണ്ട ടൂളുകൾ ഏതെല്ലാം, തികച്ചും അഡ്വാൻസ്ഡ് ആയിട്ടുള്ള ചാർട്ടുകൾ എങ്ങനെ നിർമ്മിക്കാം, VBH ഓട്ടോമേഷനിൽ എഐയുടെ റോൾ എന്താണ്, ഇങ്ങനെ തുടങ്ങി എക്സൽ - എഐ കൂട്ടുകെട്ടിൽ സാധ്യമായ മാറ്റങ്ങളും പ്രയോജനങ്ങളും മനസ്സിലാക്കി പരിശീലനം നേടണം.

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസനും ആക്ടീവ് എഡ്യുവും ചേർന്ന് സമഗ്രമായ വിവരങ്ങളോടെ എക്സൽ വിത്ത് ഐ ട്രെയിനിങ് സർട്ടിഫിക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു.പ്രതിദിനം രണ്ട് മണിക്കൂർ വീതം തികച്ചും ഓൺലൈൻ ആയി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ മേയ് 23 മുതൽ ആരംഭിക്കും . ഗ്ലോബൽ എക്സാമിനേഷനും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഡിജിറ്റൽ ബാഡ്ജ് കരസ്ഥമാക്കാനാവും. കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/package/upskilling/microsoft-excel-with-ai-training-and-certification-program എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048 991111 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

English Summary:

Master Excel with AI Integration Through Manorama Horizon's New Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com