ADVERTISEMENT

പത്തു പന്ത്രണ്ട്  വർഷക്കാലത്തെ അധ്വാന ഫലത്തിന്റെ  മധുരത്തിലാണ് നമ്മുടെ വിദ്യാർഥികൾ. ഒരു അറിവും ചെറുതല്ല, വെറുതെയല്ല എന്നുപറഞ്ഞ് ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും പഠിച്ചതെല്ലാം ചേർത്തുവെച്ച് ഉയർന്ന വിജയ ശതമാനമാണ് 10,12 പരീക്ഷാഫലങ്ങളിൽ അവർ നേടിയെടുത്തത്. കുട്ടികളുടെ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ച് അവരെ ഭാവി വാഗ്ദാനങ്ങൾ ആക്കിത്തീർക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തമാണ്.

ഭാവിയിലെ സിവിൽ സർവന്റ്മാരെ വാർത്തെടുക്കാൻ മലയാള മനോരമയുടെ  വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. 10 വർഷത്തെ പഠനമാണ്  പത്താം ക്ലാസിന്റെ വിജയമെങ്കിൽ സിവിൽ സർവീസിൽ മികച്ച റാങ്ക് കരസ്ഥമാക്കാൻ ശക്തമായ അടിത്തറയൊരുക്കുകയാണ് ഫൗണ്ടേഷൻ കോഴ്സിന്‍റെ ഉദ്ദേശം. മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ പൂർണ്ണമായും ഓൺലൈനായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം ലഘൂകരിക്കുമെന്നത് തീർച്ച. 

എട്ടാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി  ജൂനിയർ ബാച്ചും  പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കായി സീനിയർ ബാച്ചും  ക്രമീകരിച്ചിട്ടുണ്ട്. എൻസിഇആർടി സിലബസ്  പിൻതുടരുന്ന ലൈവ് ക്ലാസ്സുകൾക്ക് പുറമേ ചോദ്യോത്തര വേളകൾ, മാതൃകാ പരീക്ഷകൾ, സംശയനിവാരണ സെക്ഷനുകൾ, CSAT പരിശീലനം, ഗ്രാമർ, ഉപന്യാസരചന, ആശയവിനിമയ നൈപുണ്യ പരിശീലനം, തുടങ്ങിയവയും ഉൾപ്പെടുത്തി യിരിക്കുന്നു. പരീക്ഷാ അടിസ്ഥാനത്തിൽ വാർത്തകളെ സമീപിക്കാനും വിശകലനം ചെയ്യാനും പ്രാപ്തരാ ക്കുന്നതിനോടൊപ്പം  മൈൻഡ് മാപ്പ് ടെക്നിക് ഉപയോഗിച്ച് സമകാലിക സംഭവങ്ങളെ  വസ്തുനിഷ്ഠമായി മനപ്പാഠമാക്കാനും പരിശീലനം ലഭിക്കും.

കൃത്യമായ ക്ലാസുകൾക്കും ചിട്ടയായ പരിശീലനത്തിനുമൊപ്പം തുടർച്ചയായ പരീക്ഷകൾ കൂടി ഉൾപ്പെടുത്തുമ്പോൾ വിദ്യാർഥികൾക്ക്  അവരുടെ നിലവാരം സ്വയം വിലയിരുത്തി മുന്നേറാനാകും. യുപിഎസ്‌സി ഫൗണ്ടേഷൻ ജൂനിയർ ബാച്ച് ജൂൺ 8നും സീനിയർ ബാച്ച് ജൂൺ 14 നും ആരംഭിക്കും. പ്രവേശനത്തിനും മറ്റു വിവരങ്ങൾക്കുമായി www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ  9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

English Summary:

Manorama Horizon's New Civil Service Foundation Course Now Enrolling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com