സമൂഹമാധ്യമങ്ങളിൽ പറയുന്നത് കേട്ട് ഡയറ്റ് പിന്തുടരണോ? സംശയമുണ്ടെങ്കിൽ വിളിക്കൂ 9048991111
Mail This Article
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ പറയും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ച് അമിത വണ്ണം കുറയ്ക്കാം, ഓട്സ് കഴിച്ച് മെലിയാം....എണ്ണമില്ലാത്ത വിഡിയോകൾ. സത്യത്തിൽ സമൂഹമാധ്യമങ്ങളിൽ പറയുന്നത് കേട്ട് ഡയറ്റ് നോക്കിയാൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകാം. ഓർത്തോളൂ എവിടെയും എപ്പോഴും സൗജന്യമായി കിട്ടുന്നത് ഒരു കാര്യമേയുള്ളൂ – ഉപദേശം.
ഡയറ്റിനെക്കുറിച്ച് കേൾക്കുമ്പോൾ പലപ്പോഴും കൗതുകം തോന്നാറില്ലേ? ശരിയായി എന്ത് കഴിക്കണമെന്ന് സംശയമുണ്ടെങ്കിൽ വിദഗ്ധരോടു ചോദിക്കുന്നതല്ലേ അഭികാമ്യം. മനോരമ ഹൊറൈസണും കോട്ടയം സിഎംഎസ് കോളജ് ഡയറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ് വിഭാഗവുമായി ചേർന്ന് സംഘടിപ്പിക്കുന്ന ന്യൂട്രീഷൻ ആൻഡ് ഡയറ്റ് എസൻഷ്യൽസ് രണ്ടാം ബാച്ചിന്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം. കവിതാ വിജയനും ഡോ. എസ്. ശ്രീജയും ചേർന്നു നയിക്കുന്ന ക്ലാസ് ജൂലൈ 15 മുതൽ 26 വരെയാണ്. പത്തു സെഷനുകളായി ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസിൽ ആരോഗ്യപാചകക്കുറിപ്പുകൾ അടുത്തറിയാനും അവസരമുണ്ട്. ഓൺലൈൻ വർക്‌ഷോപ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിൽ പങ്കെടുക്കാൻ 9048991111 എന്ന നമ്പറിൽ വിളിക്കുക. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക
https://www.manoramahorizon.com/package/upskilling/workshop-on-nutrition-and-diet-essentials