ADVERTISEMENT

വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ്പ് സന്ദേശം ; വീട്ടമ്മയുടെ 50000 രൂപ നഷ്ടമായി...!!ഇത്തരം മെസേജുകൾ എപ്പോഴെങ്കിലും നിങ്ങളും കണ്ടിട്ടുണ്ടാവാം. പരിചിതമായ സൈറ്റുകളുടെയും പ്രമുഖ ബ്രാൻഡുകളുടെയുമൊക്കെ പേരിൽ ഫെയ്ക്ക് ഓഫറുകളും 10000 രൂപയുടെ മൊബൈൽ ഫോൺ 99 രൂപയ്ക്ക് ഓർഡർ ചെയ്യാനുള്ള ലിങ്കും..!! കേട്ടത് വിശ്വസിച്ചും, കാര്യമറിയാനുള്ള കൗതുകത്തിലുമൊക്കെ എടുത്തുചാടി ചെറുതും വലുതുമായ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ നിരവധിയാണ്. ചെറിയ ഇരയിട്ട് വലിയ മീൻ പിടിക്കുന്നത് പോലെ ഹാക്കർമാർ നിങ്ങളുടെ പണത്തിനും വിലയേറിയ വിവരങ്ങൾക്കുമായി ഇട്ടുതരുന്ന സ്പാമുകളാണ് ഇത്തരം ലിങ്കുകൾ.

ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാൻ വയ്യെന്നായിരിക്കെ സൈബർ ഇടത്തിലെ അതിജീവനത്തിന് സൈബർ സെക്യൂരിറ്റിയെക്കുറിച്ചും അറിയേണ്ടത് അനിവാര്യമല്ലേ..? ഇന്റർനെറ്റുമായി ബന്ധപ്പെട്ട എല്ലാത്തരം അപകടങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും സുരക്ഷ ഉറപ്പാക്കുന്ന ഘടകമാണ് സൈബർ സെക്യൂരിറ്റി.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തുന്നതായി കേട്ടിട്ടില്ലേ..
നിങ്ങളുടെ അക്കൗണ്ട് ഇത്തരത്തിൽ ഹാക്ക് ആയാൽ എന്തുചെയ്യാൻ സാധിക്കും..? എന്താണ് ഹാക്കിങ്..?
ഇത്തരം കടന്നുകയറ്റങ്ങളെ എങ്ങനെ തടയാം..? മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ ടെക്നോവാലിയുമായി ചേർന്നൊരുക്കുന്ന എത്തിക്കൽ ഹാക്കിങ് സ്പെഷ്യലിസ്റ്റ് കോഴ്സിലൂടെ ഈ സംശയങ്ങളെല്ലാം ദൂരീകരിക്കാനാവും. ജൂലൈ 29ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾ വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.

സുരക്ഷിതമായ അറിവുകൾ നേടുക മാത്രമല്ല സൈബർ ഇടം തൊഴിൽ മേഖലയായി തിരഞ്ഞെടുക്കുമ്പോൾ
ജോലിയുടെ സ്വഭാവവും സ്വീകാര്യതയും കൊണ്ട് തന്നെ വൈവിധ്യമാർന്ന തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും നേടാനാകും. കോഴ്സിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്കും അഡ്മിഷനുമായി സന്ദർശിക്കൂ https://www.manoramahorizon.com/package/upskilling/ethical-hacking-specialist അല്ലെങ്കിൽ വിളിക്കൂ 9048991111

English Summary:

Learn Cyber Security and Protect Yourself from Online Scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com