ADVERTISEMENT

ഫ്രാൻസിലെ കരിയർ സാധ്യത തിരിച്ചറിഞ്ഞാണ് പലരും ഫ്രഞ്ച് പഠിക്കാനൊരുങ്ങുന്നത്. ഇംഗ്ലിഷിനു പുറമേ ഒന്നോ രണ്ടോ വിദേശ ഭാഷകൾ കൂടി സ്വായത്തമാക്കുന്നവർക്ക് ആഗോള തൊഴിൽവിപണിയിൽ അവസരങ്ങളേറും. ബിസിനസ്, അധ്യാപനം, വിവർത്തനം, ജേണലിസം, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, നയതന്ത്ര മേഖല (വിദേശകാര്യ മന്ത്രാലയം, വിവിധ എംബസികൾ, യുഎൻ), ബഹുരാഷ്ട്ര കോർപറേറ്റുകൾ എന്നിവിടങ്ങളിലെല്ലാം ബഹുഭാഷാ വിദഗ്ധർക്ക് അവസരമുണ്ട്. മലയാള മനോരമ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസണും സാന്റാമോണിക്ക സ്റ്റഡി എബ്രോഡും ചേർന്നൊരുക്കുന്ന സൗജന്യ ഫ്രഞ്ച് ഒാൺലൈൻ ക്ലാസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 10 മുതൽ 15 വരെ വൈകിട്ട് 7 മുതൽ 8 വരെ ഓൺലൈനായാണ് ക്ലാസ്. ജോലിക്കും പഠനത്തിനും വിദേശത്തു പോകുന്നവർക്ക് അടിസ്ഥാന ആശയവിനിമയ പാഠങ്ങൾ പഠിക്കാം. സംശയങ്ങൾ നേരിട്ടു ചോദിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇ – സർട്ടിഫിക്കറ്റ് ലഭിക്കും. 

കോഴ്സിനു ചേരാൻ സന്ദർശിക്കുക https://www.manoramahorizon.com/package/upskilling/french-for-beginners-free-course
വിശദവിവരങ്ങൾക്കു വിളിക്കുക +91 9048991111

English Summary:

Learn French Online for FREE: Enroll in Manorama Horizon's Exclusive Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT