കൊച്ചിയിൽ മാത്രമല്ല, നിങ്ങളുടെ വീട്ടിലും മഞ്ഞു പെയ്യിക്കാം; എങ്ങനെ?
Mail This Article
സൗത്ത് റയിൽവേ സ്റ്റേഷൻ, മറൈൻ ഡ്രൈവ്, എംജി റോഡ്... മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കൊച്ചി നഗരം. മഞ്ഞു കാഴ്ചയുടെ വിസ്മയമൊരുക്കിയ വിഡിയോ റീലുകൾ കണ്ട് പലരും അത്ഭുതപ്പെട്ടു. അടുത്തകാലത്ത് ഹിറ്റായ വിഡിയോകളുടെ പട്ടികയിൽ ഇൗ ‘കൂൾ കൊച്ചി’ വിഡിയോയുമുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തായാറാക്കിയ വിഡിയോ നമ്മളെ മറ്റൊരു മാസ്മരിക ലോകത്തേക്കു കൊണ്ടു പോകും. വിർച്വൽ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയുമൊക്കെ കളം നിറഞ്ഞ് കളിക്കുമ്പോൾ ഇനി എന്തെല്ലാം വിസ്മയങ്ങൾ കാണാനിരിക്കുന്നു! സാങ്കേതികവിദ്യകൾ അടിമുടി മാറുന്ന ലോകത്ത് ഒരുമുഴം നീട്ടി എറിയുന്നതാണു നല്ലത്. എആർ, വിആർ, റോബട്ടിക്സ് എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോൾ, ഇൗ ക്രിസ്മസ് അവധിക്കാലത്ത് അത്തരം കോഴ്സുകളിൽ അടിസ്ഥാന നൈപുണ്യം നേടിയാലോ? ശാസ്ത്രീയമായി തയാറാക്കിയ രണ്ടു കോഴ്സുകൾ ഒാൺലൈനായി പഠിക്കാൻ അവസരം ഒരുക്കുകയാണ് മനോരമ ഹൊറൈസൺ. യൂണീക് വേൾഡ് റോബട്ടിക്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സ്നോബട്ടിക്സ് ഒാൺലൈൻ വിന്റർ വർക്‌ഷോപ്’ ജൂനിയർ വിഭാഗത്തിൽ, 5 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. ഡിസംബർ 27, 28, 29 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെയാണ് ഒാൺലൈൻ ക്ലാസ്. സ്നോബട്ടിക്സ് ഒാൺലൈൻ വിന്റർ വർക്‌ഷോപ് സീനിയർ വിഭാഗത്തിൽ 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം, സീനിയർ വിഭാഗത്തിന് ഡിസംബർ 27, 28, 29 തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയാണ് ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ താഴെ കാണുന്ന ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് +91 9048991111
റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://tinyurl.com/25n8m45m