ആരാ പറഞ്ഞത് ജാവ സിംപിളാണെന്ന്? പ്രതിഫലം മിനിമം 20 ലക്ഷം; ഒരു കൈ നോക്കുന്നോ?
Mail This Article
സാധാരണക്കാരുടെ ഇടയിൽ ‘ജാവ’ ഇത്രയും പോപ്പുലറാക്കിയതിന്റെ ക്രെഡിറ്റ് ‘പ്രേമം’ സിനിമയിലെ വിമൽ സാറിനാണ്. സിനിമ റിലീസായിട്ട് പത്തു വർഷം തികയുമ്പോഴും ഇൗ ഡയലോഗ് ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ കേട്ടോളൂ എെഎ (നിർമിത ബുദ്ധി), മെഷീൻ ലേണിങ് എന്നവിയെല്ലാം ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഐടി രംഗത്ത് ജാവ നിസാരക്കാരനല്ല.
ഐടി പ്രോഗ്രാമിങ്ങിൽ മികച്ച കരിയർ തേടാൻ ശ്രമിക്കുന്നവർക്ക് റെസ്യൂമയിൽ ജാവ (JAVA) പ്രോഗ്രാമിങ് അഭികാമ്യമാണ്. തുടക്കക്കാർക്ക് പ്രതിവർഷം പത്തു ലക്ഷത്തിലേറെ ലഭിക്കുമ്പോൾ രണ്ടു വർഷത്തിലേറെ പ്രവൃത്തിപരിചയവും മികവുമുള്ളവർക്ക് കുറഞ്ഞത് 20 ലക്ഷം രൂപ പ്രതിവർഷം പ്രതിഫലമായി നേടാം. െഎടി രംഗത്ത് പ്രവർത്തിക്കുന്നവർക്കു കരിയർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായ മാസ്റ്ററിങ് അഡ്വാൻസ്ഡ് ജാവ ട്രെയ്നിങ് പ്രോഗ്രാമിലേക്കു ഇപ്പോൾ അപേക്ഷിക്കാം. നെസ്റ്റ് ഡിജിറ്റലുമായി ചേർന്നു മനോരമ ഹൊറൈസൺ നടത്തുന്ന മാസ്റ്ററിങ് അഡ്വാൻസ്ഡ് ജാവ ട്രെയ്നിങ് പ്രോഗ്രാം െഎടി രംഗത്ത് ഇരുപതുവർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോ. എസ്. പ്രദീപാണ് നയിക്കുന്നത്.
ജനുവരി 11 മുതൽ ഫെബ്രുവരി 9 വരെ ഒാൺലൈനായി നടത്തുന്ന ക്ലാസ് വൈകിട്ട് 7 മുതൽ 9 വരെയാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 90489 91111. താഴെ കൊടുത്തിരിക്കുന്ന ഗുഗിൾ ഫോമിൽ പേര് നൽകി കോഴ്സിനു റജിസ്റ്റർ ചെയ്യാം.
കോഴ്സിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യാം