ADVERTISEMENT

പല വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും വിദേശ പഠനമെന്ന സ്വപ്നവും വിദേശത്തൊരു ജോലിയെന്ന സ്വപ്നവുമൊക്കെ പൊലിഞ്ഞു പോകാൻ കാരണം വ്യാജ ഏജൻസികളാണ്. ഒരുപാട് നല്ല യൂണിവേഴ്സിറ്റികളും ഏജൻസികളുമൊക്കെയുണ്ടെങ്കിലും അവയ്ക്കിടയിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കഴിയണം.

പ്രധാനമായും ഏറ്റവും ശ്രദ്ധിക്കേണ്ടത് യൂണിവേഴ്സിറ്റിയുമായി പറയുന്ന ഏജൻസിക്ക് നേരിട്ട് എഗ്രിമെന്റ് ഉണ്ടോ അതോ അവരേതെങ്കിലും ഫ്രാഞ്ചൈസിയായിട്ടാണോ വർക്ക് ചെയ്യുന്നതെന്നാണ്. കാരണം നാളെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ യൂണിവേഴ്സിറ്റിയുമായി നേരിട്ടു ബന്ധപ്പെടാൻ പരിമിതികൾ ഒന്നും ഉണ്ടാവരുത്. കൃത്യമായ അറിവുകളും സഹകരണവും പിന്തുണയും ലഭിക്കണമെങ്കിൽ പ്രസ്തുത ഏജൻസിക്ക് യൂണിവേഴ്സിറ്റിയുമായി നേരിട്ടു ബന്ധമുണ്ടാകണം.

Representative image. Photo Credit : Lacheev/iStocks.com
Representative image. Photo Credit : Lacheev/iStocks.com

പ്രസ്തുത ഏജൻസിയുടെ റിക്രൂട്ടേഷൻ ഹിസ്റ്ററി പരിശോധിച്ച് എത്ര കാലമായി വർക്ക് ചെയ്യുന്നുണ്ട്, എത്രകുട്ടികളെ വിദേശത്തേക്കയച്ചിട്ടുണ്ട് എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണം. ഏറ്റവും അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യം ഏജന്റ് എന്ന പേരിൽ കുട്ടികളെ ബന്ധപ്പെടുന്ന വ്യക്തി  യൂണവേഴ്സിറ്റിയുമായി ബന്ധമുള്ള ഒരാളാണോ അതോ അവരുടെ സബ്ഏജന്റിന്റെ സബ്ഏജന്റായി പെട്ടെന്ന് വന്ന ഒരാളാണോ എന്നുള്ളതാണ്.

English Summary:

Top Strategies to Identify Genuine Agencies for Your Abroad Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com