ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണു ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ എഡിറ്റർമാർക്ക് യഥാക്രമം 30,001 രൂപ, 20,001 രൂപ എന്നിങ്ങനെയാണു സമ്മാനം. വിജയിക്കുന്ന കോളജുകൾക്കു ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. കോളജ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ച മികച്ച മലയാള കഥയ്ക്ക‌് 5,001 രൂപയുടെ പ്രത്യേക പുരസ്കാരമുണ്ട്. 

പങ്കെടുക്കാൻ 
∙ 2021–22, 2022 – 23 അക്കാദമിക് വർഷങ്ങളിൽ പുറത്തിറങ്ങിയ മാഗസിനുകളാണു പരിഗണിക്കുക. 

∙ ഇ മാഗസിനുകളും പരിഗണിക്കും. 

∙ സർവകലാശാലകൾ, കോളജുകൾ, മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, പാരാമെഡിക്കൽ, നഴ്സിങ്, പോളിടെക്നിക്/ഐടിഐ തുടങ്ങിയ പ്രഫഷനൽ സ്ഥാപനങ്ങൾ എന്നിവയടക്കം കോളജ് തലത്തിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. 

∙ മാഗസിനുകൾ കിട്ടേണ്ട അവസാന തീയതി :നവംബർ 15  

അയയ്ക്കേണ്ടത് 

∙മാഗസിൻ: മാഗസിന്റെ മൂന്നു കോപ്പി + കോളജിന്റെ മാഗസിനാണെന്നു കാണിക്കുന്ന പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം + മാഗസിന്റെ 5 സവിശേഷതകളെപ്പറ്റി സ്റ്റുഡന്റ് എഡിറ്ററുടെ കുറിപ്പ് + എഡിറ്ററുടെ പൂർണ മേൽവിലാസം (ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ). 

∙ ഇ–മാഗസിനുകൾ അയയ്ക്കുന്നവർ ലിങ്കിനൊപ്പം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ കുറിപ്പ്, വിലാസം എന്നിവ സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്യണം. 

∙കഥാപുരസ്കാരത്തിന്, കോളജ് മാഗസിനിൽ വന്ന കഥയുടെ കോപ്പിയെടുത്ത്, പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം പ്രത്യേകം അയയ്ക്കണം. കഥാകൃത്തിന്റെ വിലാസം, ഫോൺ നമ്പർ, കോളജ് മാഗസിന്റെ പേര്, വർഷം എന്നിവയും എഴുതണം. 

മാഗസിനും കഥകളും അയയ്ക്കേണ്ട വിലാസം: മാഗസിൻ അവാർഡ്, എഡിറ്റോറിയൽ, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം – 686 001. 

ഇ–മാഗസിൻ ലിങ്കും വിവരങ്ങളും അയയ്ക്കേണ്ട മെയിൽ: yuva@mm.co.in 

∙ വിവരങ്ങൾക്ക്: വാട്സാപ്: 79022 79797 

English Summary:

Manorama Chief Editor's Trophy - College Magazine Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com