അടിച്ചു മോനെ! കണ്ണട കാൺമോളം മൽസരത്തിൽ കസറി സാം ടി. രാജ്
Mail This Article
കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ മലയാള മനോരമയും ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസും ചേർന്ന് നടത്തുന്ന കൂപ്പൺ ഹണ്ട് മത്സരത്തിൽ ആദ്യ വിജയായി സാം ടി. രാജ്. പത്തനംതിട്ട സ്വദേശിയായ സാം കോട്ടയം ചുങ്കത്ത് സിഎൻഎ ടിടിഐ വിദ്യാർഥിയാണ്. കലോൽസവം ആസ്വദിക്കാനെത്തി ട്രഷർ ഹണ്ട് കോണ്ടസ്റ്റിൽ വിജയിയായിരിക്കുകയാണ് കക്ഷി. രാവിലെ പത്രം അരച്ചു കലക്കി വായിച്ച് മൽസരങ്ങളുടെ നിയമാവലികളെല്ലാം മനസ്സിലാക്കിയ ശേഷം, പരീക്ഷയെഴുതാൻ പോയതാണ് സാമും കൂട്ടരും. പരീക്ഷ കഴിഞ്ഞതും നേരെ കലോൽസ വേദിയായ തിരുനക്കര മൈതാനത്തെത്തി. നിശ്ചിത സമയത്തിനുള്ളിൽ നിധി കണ്ടെത്തി സമ്മാനമായിക്കിട്ടിയ കൂളിങ്‌ഗ്ലാസും ധരിച്ച് മാസായി മടങ്ങി.
കണ്ണട കാൺമോളം മൽസരത്തെക്കുറിച്ചറിയാം
∙ ഒളിപ്പിച്ചിരിക്കുന്ന കൂപ്പണുകൾ കണ്ടെത്തൂ.
∙ ഓരോ ദിവസവും 5 കൂപ്പണുകൾ; ഓരോന്നിനും വിലയേറിയ സൺഗ്ലാസുകൾ സമ്മാനം.
∙ കൂപ്പണുകൾ കണ്ടെത്താനുള്ള സൂചനകൾ #mgyolam എന്ന ഹാഷ്ടാഗിൽ ഇൻസ്റ്റഗ്രാമിൽ 2 മണിക്കൂർ ഇടവിട്ട് പോസ്റ്റ് ചെയ്യുന്നതാണ്.
∙ ഒളിപ്പിച്ചിരിക്കുന്ന കൂപ്പൺ കണ്ടെത്തിയാൽ ഉടൻ തന്നെ തിരുനക്കര മൈതാനത്തെ മനോരമ സ്റ്റാളുമായി ബന്ധപ്പെട്ട് സമ്മാനം വാങ്ങി #mgyolam എന്ന ഹാഷ് ടാഗിൽ ചിത്രം പോസ്റ്റ് ചെയ്യുകയും വേണം.