അരങ്ങിലും ഒപ്പമുണ്ട് ഗുരു; സ്വരലയ ഹാപ്പിയാണ്
Mail This Article
×
കോട്ടയം ∙ കഥാപ്രസംഗ വേദിയിൽ ശിഷ്യയ്ക്കു പിന്തുണയുമായി ഗുരുവും അരങ്ങിൽ. മൂവാറ്റുപുഴ നിർമല കോളജിലെ വിദ്യാർഥി കെ.വി. സ്വരലയ കഥ പറഞ്ഞപ്പോൾ സിംബൽ താളങ്ങളുമായി ഒപ്പം നിന്നത് ഗുരു കെ.എൻ. കീപ്പേരി.
കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ സ്വരലയ കഴിഞ്ഞ വർഷം കണ്ണൂർ സർവകലാശാല കലോത്സവത്തിനും ഗുരുവിന് ഒപ്പമാണ് വേദിയിലെത്തിയത്. അന്ന് രണ്ടാം സ്ഥാനം നേടിയിരുന്നു. ‘ഗുരു ഒപ്പമുള്ളപ്പോൾ കുട്ടികൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല’ കീപ്പേരി പറയുന്നു. 50 വർഷത്തോളമായി കഥാപ്രസംഗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് കീപ്പേരി.
Content Summary:
Nirmala College's Rising Star KV Swaralaya Captivates Audience with Guru's Support
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.