വിദ്യാർഥികൾക്ക് നേതൃത്വ പരിശീലനം നൽകി മനോരമ ഓൺലൈൻ – റോട്ടറി ‘റൈല’
Mail This Article
കോട്ടയം ∙ മനോരമ ഓൺലൈനും റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും കോളജ് വിദ്യാർഥികൾക്കായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യംപസിൽ നടത്തിയ നേതൃത്വ പരിശീലന ക്യാംപായ ‘റൈല’ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു.
സിനിമ താരം വിനയ് ഫോർട്ട്, അസിസ്റ്റന്റ് ഗവർണർ നവീൻ സണ്ണി അലക്സ്, റൈല ഡിസ്ട്രിക്ട് ചെയർമാൻ സി. തോമസ്, റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് വൽസല വേണുഗോപാൽ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
എറണാകുളം അസിസ്റ്റന്റ് കലക്ടർ അൻജിത്ത് സിങ്, ഷെഫ് സുരേഷ് പിള്ള, ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേഷ്, സംവിധായകൻ ദിൻജിത്ത് അയ്യത്താൻ, എഴുത്തുകാരി ശാലിനി നായർ, മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ, രാജ്യാന്തര ക്രിക്കറ്റ് കമന്റേറ്റർ ശ്രീദത്ത് എസ്.പിള്ള, സംരംഭകനും മോട്ടിവേഷനൽ സ്പീക്കറുമായ പാസ്റ്റ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു എന്നിവർ ക്ലാസെടുത്തു.
സമാപന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. ടീന ആന്റണി പ്രസംഗിച്ചു. ഒൗട്ട് സ്റ്റാൻഡിങ് ആൻഡ് ബെസ്റ്റ് റൈലേറിയൻ അവാർഡുകൾ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി സ്കൂൾ ഓഫ് കൊമേഴ്സ് വിഭാഗത്തിലെ ഷെഫീർ പി, മിസ്‌ന ഫിലിപ്പ് എന്നിവർക്ക് അതുൽ ബി. കുര്യൻ, ശ്രീദത്ത് എസ്.പിള്ള എന്നിവർ ചേർന്ന് സമ്മാനിച്ചു.