മധ്യപ്രദേശിൽ താപനില കൂടുന്നു; വവ്വാലുകളും പക്ഷികളും ചത്തൊടുങ്ങി
Mail This Article
×
ഉത്തരേന്ത്യയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസ് എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്തൊടുങ്ങി. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഉഷ്ണതരംഗം ബാധിച്ച് നിരവധി പക്ഷികളും വവ്വാലുകളും മരങ്ങളിൽ നിന്ന് വീഴുന്നത് വിഡിയോയിൽ കാണാം. ചൂട് താങ്ങാൻ കഴിയാത്തതുകൊണ്ടല്ല, കുടിക്കാൻ ആവശ്യമായ വെള്ളം ലഭിക്കാത്തതുകൊണ്ടാണ് പക്ഷികൾ ചത്തൊടുങ്ങുന്നതെന്ന് ചിലർ വ്യക്തമാക്കി. കേന്ദ്രകാലാവസ്ഥാ വകുപ്പ് രത്‌ലാമിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് സൂചന.
English Summary:
Bats And Birds Die Due To Heatstroke As Mercury Crosses 46 Degrees In Madhya Pradesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.