വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായി നൈജീരിയ; ജയിലിന്റെ മതിൽ തകർന്നു, 281 തടവുകാർ രക്ഷപ്പെട്ടു
Mail This Article
കനത്ത മഴയിൽ നൈജീരിയയിലെ 30 സംസ്ഥാനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതുവരെ 269 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6,40,000ലധികം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ നാശം വിതച്ചത് ബോർണോ സംസ്ഥാനത്തുള്ള മൈദുഗുരിയിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒട്ടുമിക്ക വീടുകളും വാസയോഗ്യമല്ലാതായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ദുരിതമായാണ് ഇതിനെ കണക്കാക്കുന്നത്. മൈദുഗുരിയിലെ അലൗ അണക്കെട്ട് കവിഞ്ഞൊഴുകുകയും സർക്കാർ ഉടമസ്ഥതയിലുള്ള മൃഗശാല നശിക്കുകയും ചെയ്തിരുന്നു.
കനത്ത വെള്ളപ്പൊക്കത്തിൽ മൈദുഗുരിയിലെ ജയിലിന്റെ മതിൽ തകരുകയും 281 തടവുകാർ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഏഴുപേരെ സുരക്ഷാ ഏജൻസികൾ കണ്ടുപിടിച്ച് ജയിലിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് നൈജീരിയ കറക്ഷണൽ സർവീസസ് വക്താവ് ഉമർ അബൂബക്കർ വ്യക്തമാക്കി.