ADVERTISEMENT

കാലാവസ്ഥ നിരീക്ഷിക്കാൻ ഭൗമശാസ്ത്ര മന്ത്രാലയത്തിന് 2 രണ്ട് സൂപ്പർ കംപ്യൂട്ടറുകൾ. 850 കോടി ചെലവിട്ട് നിർമിച്ച ഇവ ചുഴലിക്കാറ്റ്, മേഘവിസ്ഫോടനം പോലുള്ള പ്രതികൂല കാലാവസ്ഥയും മുൻകൂട്ടി പ്രവചിക്കും. അർക്ക, അരുണിക എന്നാണ് കംപ്യൂട്ടറുകളുടെ പേര്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജി (ഐഐടിഎം), നോയിഡയിലെ നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫൊർകാസ്റ്റിങ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. 

കാലാവസ്ഥ നിരീക്ഷണ കംപ്യൂട്ടിങ് ശേഷി സെക്കൻഡിൽ 22,000 ട്രില്യൺ ഓപ്പറേഷൻസ് (22 പെറ്റാഫ്ലോപ്സ്) ആയി ഉയരും. മുൻപ് 6.8 പെറ്റാഫ്ലോപ്സ് ആയിരുന്നു ശേഷി. ഒരു ചതുരശ്ര കിലോമീറ്ററോ അതിൽ കുറവോ ചുറ്റളവിലെ കാലാവസ്ഥ പ്രവചനം സാധ്യമാകും എന്നാണു കരുതുന്നത്. ‘പരം രുദ്ര’ സൂപ്പർ കംപ്യൂട്ടിങ് സിസ്റ്റവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

English Summary:

India Unleashes "Arka" & "Arunika": Supercomputers to Predict Cyclones & Cloudbursts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com