ADVERTISEMENT

പശ്ചിമഘട്ടത്തിലെ വയനാട്ടിൽ നിന്ന് ഒരു പുതിയ തവള ജനുസ്സിനെക്കൂടി കണ്ടെത്തി. ഈ ജനുസ്സിൽ ഒരേയൊരു സ്പീഷീസിനെ മാത്രമാണു കണ്ടത്തിയിട്ടുള്ളത്. ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി. ബിജുവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുന്ന സൊണാലി ഗാർഗും ചേർന്നാണു പുതിയ തവള ജനുസ്സിനെ കണ്ടെത്തിയത്. നേച്ചർ റിസേർച്ച് ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോർട്സ് എന്ന രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണത്തിൽ ഈ കണ്ടെത്തലുകൾ ഇന്നലെ പ്രസിദ്ധീകരിച്ചു.

New frog found in Wayanad
വയനാട്ടിൽ നിന്നു കണ്ടെത്തിയ പുതിയ തവള ജനുസ്സ്. ചിത്രത്തിനു കടപ്പാട്: പ്രഫ. എസ്.ഡി. ബിജു

റോഡരികിലെ വെള്ളക്കെട്ടിൽ നിന്നാണു പുതിയ ജനുസ്സ് തവളയെ കണ്ടെത്തിയത്. ഡിഎൻഎ ബാർ കോഡിങ് ഉൾപ്പെടെ ഉപയോഗിച്ചാണ് ഈ തവള പുതിയ ജനുസ്സിൽ പെട്ടതാണെന്നു കണ്ടെത്തിയത്. വെള്ളക്കെട്ടിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്നതും തീർത്തും ചുരുങ്ങിയ പ്രജനനകാലം കഴിഞ്ഞാൽ പിന്നെ അപ്രത്യക്ഷമാകുന്നതും ആയിരിക്കാം ഈ തവളകൾ ഗവേഷകരുടെ ശ്രദ്ധയിൽപെടാതെ പോയതിനു കാരണമെന്നു ഡോ.ബിജുവും സൊണാലിയും പറയുന്നു.

കണ്ണുകളാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രണ്ടു കറുത്ത പൊട്ടുകളാണ് ഈ തവളകളുടെ പ്രത്യേകത.  മിസ്റ്റിസെലസ് ഫ്രാങ്കി എന്നതാണു പുതിയ തവളയ്ക്കു പേരിട്ടിരിക്കുന്നത്. ലത്തീൻ ഭാഷയിൽ വിചിത്രം എന്നാണു മിസ്റ്റിസെലസ് എന്നതിനർഥം. ബ്രസൽസിലെ വ്റിജെ സർവകലാശാലയിലെ പ്രഫ. ഫ്രാങ്കി ബൊസ്യൂടിനെ ആദരിക്കാനാണു ഫ്രാങ്കി എന്നു സ്പീഷീസ് പേരു നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com