ADVERTISEMENT

ബെംഗളൂരുവിലെ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി മഹാനഗരസഭ (ബിബിഎംപി) വിജയകരമായി നടപ്പാക്കിയ ‘തെരുവ് ദത്തെടുക്കൽ’ മാതൃകയിൽ ബെംഗളൂരുവിലെ തടാകങ്ങളുടെ പുനരുദ്ധാരണത്തിനും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം തേടി സർക്കാർ. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള 6 തടാകങ്ങൾ വിവിധ കമ്പനികൾ ഏറ്റെടുക്കുകയും ചെയ്തു. 

ദൊഡ്ഡക്കല്ലസന്ദ്ര, കരേഹള്ളി, സർജാപുര തടാകങ്ങൾ പ്രസ്റ്റീജ് ഗ്രൂപ്പും കമ്മസന്ദ്ര തടാകം ബയോകോൺ ഫൗണ്ടേഷനുമാണ് നവീകരിക്കുക. ചെറുകിട ജലസേചന വകുപ്പും കമ്പനികളും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടു. ദൊഡ്ഡതൊഗൂർ, കരേഹള്ളിക്കെരെ തടാകങ്ങളുടെ പുരുദ്ധാരണവും സ്വകാര്യ കമ്പനികളുമായി സഹകരിച്ചു നടത്തും. ഇതിനു പുറമേ 7 തടാകങ്ങൾ ഏറ്റെടുക്കാൻ ഹൊസ്കോട്ടെ ടൗൺ മുനിസിപ്പാലിറ്റിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നടപ്പാക്കിയത്  10 റോഡുകളിൽ

സമീപകാലത്തു ബെംഗളൂരുവിലെ 10 റോഡുകളുടെ വികസനവും പരിപാലനവും സ്വകാര്യ കമ്പനികളും സംഘടനകളും ഏറ്റെടുത്തിരുന്നു. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് തടാക വികസനത്തിലും സർക്കാർ ഇത്തരം പങ്കാളിത്തം സ്വാഗതം ചെയ്യുന്നത്. കോർപറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) പരിപാടിയിൽപ്പെടുത്തി ബെംഗളൂരുവിലെ തടാകങ്ങൾ പുനരുദ്ധരിക്കാൻ ബിബിഎംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവിലെ 75 തടാകങ്ങളുടെ പുനരുദ്ധാരണത്തിന് 1253 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ തടാകങ്ങൾ നവീകരിക്കാനുള്ള കർമപദ്ധതിക്കു രൂപം നൽകിയെങ്കിലും തുടർനടപടികൾ മന്ദഗതിയിലാണ്. ബിബിഎംപി ആവശ്യപ്പെട്ട 1253 കോടി രൂപ അടുത്ത ബജറ്റിൽ അനുവദിക്കുമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ ഉറപ്പു നൽകിയിട്ടുണ്ട്.

English Summary: Adopted by firms, 6 dying lakes set for turnaround

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com