ADVERTISEMENT

ലോകത്ത് പ്ലാസ്റ്റിക് മലിനീകരണം കാരണം ഓരോ വർഷവും ഒരു കോടിയിലധികം സമുദ്രജീവികൾ ഇല്ലാതാകുന്നുവെന്നാണു കണക്ക്. അവയിൽ പലതും ലോകം അറിയുന്നതു പോലുമില്ല. അറിയുന്ന ചില വാർത്തകളാകട്ടെ ഏറെ വേദനിപ്പിക്കുന്നതുമാണ്. അത്തരമൊരു വാർത്തയാണ് സ്പെയ്നിൽ നിന്നും പുറത്തുവരുന്നത്.

പ്ലാസ്റ്റിക് മാലിന്യം ഭൂമിയിലാകെ വ്യാപിച്ചു കഴിഞ്ഞു. അടുത്ത തലമുറയുടെ അതിജീവനം തന്നെ ഒട്ടും ആരോഗ്യകരമായിരിക്കില്ല എന്ന ആശങ്കാജനകമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനുദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ.സ്പെയ്നിലെ കാനറി ദ്വീപിൽ നിന്ന് പകർത്തിയതാണ് ഒരു മിനിട്ട് 40 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ. യാസ്മിൻ സ്കോട്ട് എന്നയാളാണ്  ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

മത്സ്യബന്ധനത്തിനു പോയ 35 കാരനാണ് രണ്ട് നീരാളികളേയും ഒരു മത്സ്യത്തെയും ലഭിച്ചത്. മത്സ്യത്തെ കൈയിലെടുത്തപ്പോൾ തന്നെ അതിന്റെ വയറിനുള്ളിൽ അസ്വാഭാവികമായി എന്തോ ഉണ്ടെന്നു തോന്നി. അതിനാലാണ് മീനിന്റെ വയറുകീറി പരിശോധിച്ചത്. മീനിന്റെ വയറിനുള്ളിൽ കണ്ടെത്തിയ വസ്തുക്കൾ മത്സ്യത്തൊഴിലാളിയേയും ചുറ്റും കൂടി നിന്നവരേയും ഒരുപോലെ ഞെട്ടിച്ചു. മീനിന്റെ വയറിനുള്ളിൽ നിറയെ പ്ലാസ്റ്റിക് കഷണങ്ങളായിരുന്നു. ജീവനോടെ പിടിച്ച മത്സ്യത്തിന്റെ വയറിനുള്ളിലായിരുന്നു ഇത്രയധികം പ്ലാസ്റ്റിക് എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. ഒരു ചെറിയ മത്സ്യത്തിന്റെ വയറിനുള്ളിൽ ഇത്രയധികം പ്ലാസ്റ്റിക് ഉണ്ടെങ്കിൽ തിമിംഗലം പോലുള്ള വലിയ മത്സ്യങ്ങളുടെ വയറ്റിൽ എന്തുമാത്രം പ്ലാസ്റ്റിക് കാണുമെന്നതാണ് ആശങ്കാജനകമായ കാര്യം.

English Summary: man finding plastic in fish's stomach in Spain goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com