ADVERTISEMENT

ഗ്രാമത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ  ഭണ്ടാരാ ജില്ലയിലാണ് സംഭവം നടന്നത്. ബിനാകി ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്.പുംസാർ–ബപേര ദേശീയപാതയിൽ കടുവയെ കണ്ടെത്തിയെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർക്ക് ഫോൺ സന്ദേശമെത്തിയിരുന്നു. 

ദേശീയപാതയിൽ കടുവയെ കണ്ടതിനെ തുടർന്ന് ചുറ്റും ആളുകൾ തടിച്ചുകൂടി. ആളുകളോട് കൂട്ടം കൂടി നിൽക്കരുതെന്നും കടുവയെ പ്രകോപിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇതൊന്നും ആരും ചെവിക്കൊണ്ടില്ല. കടുവയുടെ പിന്നാലെ നൂറുകണക്കിനാളുകൾ ഓടുന്നുണ്ടായിരുന്നു. ഇവരിൽ 3 പേരാണ് ആക്രമണത്തിന് ഇരയായത്. ഇതിലൊരാളാണ് കടുവയുടെ പിടിയിലകപ്പെട്ടത്. ഗ്രാമവാസികൾ ഓടിയെത്തുന്നത് കണ്ട് കടുവ ഇയാളെ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

കടുവയുടെ പിടിയിലകപ്പെട്ട ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല. കടുവയെ മയക്കപവെടി വച്ച് വീഴ്ത്താൻ ശ്രമങ്ങൾ തുടരുകയാണെന്ന് സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

English Summary:  3 injured in Maharashtra tiger attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com