കെനിയയിൽ രൂപപ്പെട്ടത് സമീപത്തെത്തുന്ന എന്തിനെയും അപ്പാടെ വിഴുങ്ങുന്ന നിഗൂഢ സിങ്ക്ഹോൾ!
Mail This Article
കടന്നു പോകുന്ന വഴിയിൽ അടുത്തെത്തുന്ന എന്തിനെയും അപ്പാടെ വിഴുങ്ങുന്ന സിങ്ക് ഹോളിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കനത്ത മഴയെ തുടർന്ന് കെനിയയിലെ കെറിച്ചോ എന്ന നഗരത്തിൽ രൂപപ്പെട്ട സിങ്ക് ഹോളാണ് വലിയ പുൽപ്പടർപ്പിനെ പോലും ഒറ്റയടിക്ക് അപ്രത്യക്ഷമാകുന്നത്.
ചെറിയ ചെളിക്കുണ്ടിൽ നിന്ന് വെള്ളം വലിച്ചെടുത്ത് തുടങ്ങുന്ന സിങ്ക് ഹോൾ വളരെ പെട്ടെന്ന് അവിശ്വാസനീയമാം വിധമാണ് അടുത്തെത്തിയ വലിയ പുൽപ്പടർപ്പും മണൽത്തിട്ടകളുമെല്ലാം ഒന്നായി വിഴുങ്ങുന്നത്. കനത്ത മഴയെ തുടർന്ന് മുകത്തട്ടിലുള്ള മണ്ണ് വലിയതോതിൽ ഒലിച്ചു പോയതിനെ തുടർന്ന് അതിനടിയിലുള്ള പൊള്ളയായ സ്ഥലം തുറന്നതാണ് സിങ്ക് ഹോൾ രൂപപ്പെടാനുള്ള കാരണം എന്നാണ് നിഗമനം. ഒഴുകിവന്ന ജലം ചെറുചുഴിയായി ഈ ചെറു ഗർത്തത്തിലേക്ക് പതിക്കുകയാണു ചെയ്യുന്നത്. ജലത്തോടൊപ്പം സമീപത്തുള്ള എല്ലാ വസ്തുക്കളെയും സിങ്ക് ഹോൾ ഉള്ളിലേക്കു വലിച്ചെടുക്കുന്നു. ഒരു മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമാണ് വീഡിയോയിക്കുള്ളത്.
ആഫ്രിക്കന്‍ പ്ലേറ്റ് തന്നെ രണ്ടായി പിളർന്നു കൊണ്ടിരിക്കുന്ന കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പ്രദേശത്താണ് ഈ അപൂർവ പ്രതിഭാസം ഉണ്ടായിരിക്കുന്നത്. ചലനാത്മകമായ ടെക്ടോണിക് മേഖലമേഖലയായ ഇവിടെ സജീവ അഗ്നിപർവ്വതങ്ങളുണ്ട്. ഈ പ്രദേശത്ത് ഭൂമിയിൽ വിള്ളലുകളും കുഴികളും ഉണ്ടാകുന്നതും സാധാരണമാണ്. 2017 ഫ്ലോറിഡയിൽ സമാനമായ രീതിയിൽ ഒരു സിങ്ക്ഹോൾ രൂപപ്പെട്ടിരുന്നു. 220 അടി താഴ്ചയിൽ രൂപപ്പെട്ട ഈ സിങ്ക്ഹോൾ രണ്ട് വീടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു.
English Summary: Bizarre Sinkhole Swallows Everything In Its Path