കുതിച്ചു ചാടുന്ന ഡോൾഫിനുകൾ; ഫോർട്ട് കൊച്ചിയിലെ അപൂർവ കാഴ്ച: വിഡിയോ
Mail This Article
ഫോർട്ട് കൊച്ചി കപ്പൽ ചാലിൽ നീന്തിത്തുടിക്കുന്ന ഡോൾഫിനുകൾ കൗതുകമാകുന്നു. വേലിയേറ്റ സമയത്താണ് ഇവ കൂടുതലായും കാണുന്നത് എന്ന് സമീപവാസികൾ പറയുന്നു. മൂന്ന് ഡോൾഫിനുകളാണ് ഇവിടെയെത്തിയിരിക്കുന്നത്. വെള്ളത്തിൽ കുതിച്ചു ചാടുന്ന ഡോൾഫിൻ കാഴ്ച ഏറെ മനോഹരമാണ്. ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തും പലപ്പോഴും ഇവയെ കാണാറുണ്ട്. മനോരമ ചീഫ് ഫൊട്ടോഗ്രഫറായ ജോസ്കുട്ടി പനയ്ക്കലാണ് ഇവയുടെ മനോഹരമായ ചിത്രങ്ങളും ദൃശ്യവും പകർത്തിയത്.
മാസങ്ങൾക്ക് മുൻപ് കപ്പലിന്റെയോ ബോട്ടിന്റെയോ പ്രൊപ്പല്ലറിൽ കുടുങ്ങി ചത്ത ഡോൾഫിന്റെ ശരീരം ബീച്ചിൽ അടിഞ്ഞിരുന്നു. വൈപ്പിന്‍ ചീനവലയ്ക്കു സമീപം വേലിയേറ്റ നേരത്ത് ചെറുമീനുകളെ പിടിക്കാന്‍ ദിവസങ്ങളായി ഇവയെത്താറുണ്ട്. കടല്‍ മാലിന്യങ്ങള്‍ കുറഞ്ഞതോടെ ഇവ മനുഷ്യവാസ സ്ഥലത്തേക്ക് എത്തിയതാണെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. വിനോദയാത്രയ്ക്കായി ബോട്ടിൽ സഞ്ചരിക്കുന്നവർക്കും ഫോർട്ട് കൊച്ചി വൈപ്പിൻ കരകളിൽ സഞ്ചാരികളായെത്തുന്നവർക്കും മിക്കവാറും നേരങ്ങളിൽ ഇവയെ കാണാനാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.