മഴ കനത്തു; പത്തനംതിട്ടയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
Mail This Article
×
മഴ കനത്തതോടെ പത്തനംതിട്ടജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണികളില്‍ ജലനിരപ്പ് 16 ശതമാനമായി.പീക്ക് ലോഡ് സമയത്ത് മാത്രമാണ് പൂര്‍ണതോതില്‍ വൈദ്യുതോല്‍പാദനം നടക്കുന്നത്.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ മഴപ്രദേശങ്ങളില്‍ കനത്തമഴയാണ്. പമ്പ അണക്കെട്ടില്‍ 964.65 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കക്കിയില്‍ ജലനിരപ്പ് 942.15മീറ്ററിലെത്തി. പമ്പയില്‍ 35 മില്ലിമീറ്ററും, കക്കിയില്‍ 33 മില്ലിമീറ്ററും മഴലഭിച്ചു.
3.882 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തി.പദ്ധതിയില്‍ പീക്ക് ലോഡ് സമയത്ത് മാത്രമാണ് പൂര്‍ണതോതില്‍ വൈദ്യുതോല്‍പാദനം നടക്കുന്നത്. ബാക്കി സമയങ്ങളില്‍ നേരിയ ലോഡില്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.