ADVERTISEMENT

മാസങ്ങളായി ലോകത്തെ മുഴുവൻ  ഭീഷണിയിലാക്കിയിരിക്കുന്ന കോവിഡ് വ്യാപനത്തിന് ഇനിയും അവസാനമായിട്ടില്ല. രോഗവ്യാപനം തടയാൻ ഭരണകൂടങ്ങൾ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ ഇതുവരെയും കോവിഡിനു സാന്നിധ്യമറിയിക്കാൻ കഴിയാത്ത ഒരു പ്രദേശമുണ്ട് ഭൂമിയിൽ. അന്റാർട്ടിക്കൻ ഭൂഖണ്ഡം. ഇപ്പോൾ അന്റാട്ടിക്കയെ കോവിഡ് ബാധിക്കാത്ത പ്രദേശമായി നിലനിർത്താൻ പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ് ഗവേഷകർ.

Antarctica is Earth's one virus-free continent: science fights to keep it that way

വൈറസ് ബാധയെ തുടർന്ന് അന്റാർട്ടിക്കയിൽ നടക്കുന്ന എല്ലാ ശാസ്ത്രപരീക്ഷണങ്ങളും നിലവിൽ തടസ്സപ്പെട്ട നിലയിലാണ്. ഇതു മൂലം അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെക്കുറിച്ചും കാലാവസ്ഥയെക്കറിച്ചുമുള്ള വിവരങ്ങൾ ഒന്നും കൃത്യമായി ശേഖരിക്കുന്നതിന് ഗവേഷകർക്ക് സാധിക്കുന്നില്ല. ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള  പൂർണമായ പഠനത്തിന് അന്റാർട്ടിക്കയിൽ നിന്നുള വിവരശേഖരണം സുപ്രധാനമാണെന്നിരിക്കെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കി ഒരുകൂട്ടം ഗവേഷകരെ അന്റാർട്ടിക്കയിലേക്കയക്കാനാണ് ഇപ്പോഴത്തെ നീക്കം.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 40 അംഗ ഗവേഷക സംഘമാണ് അന്റാർട്ടിക്കയിലേക്ക് യാത്ര തിരിക്കുന്നത്. നവംബർ അഞ്ചിന് ഹാർവിച്ചിൽ നിന്നും ഗവേഷണ കപ്പലായ ജെയിംസ് ക്ലാർക്ക് റോസിലാണ്  ഗവേഷക സംഘത്തിന്റെ യാത്ര. സാധാരണയിലധികം സുരക്ഷാ   മുൻകരുതലുകളോടെയുള്ള ക്വാറന്റീൻ കഴിഞ്ഞതിനു ശേഷമാണ് ഗവേഷകർ യാത്ര തിരിക്കുന്നത്. കാലാവസ്ഥാ വിവര ശേഖരണവും നിരീക്ഷണവും വന്യജീവിസമ്പത്തിനെക്കുറിച്ചുള്ള കണക്കുകളും കൃത്യമായി നിലനിർത്തുന്നതിന് നേരിട്ടുള്ള പഠനങ്ങൾ അനിവാര്യമായതിനാലാണ് കോവിഡ് ആശങ്കകൾ ഒഴിവാക്കി ഗവേഷക സംഘത്തെ അന്റാർട്ടിക്കയിലേക്ക് അയക്കുന്നതെന്ന്  ബ്രിട്ടിഷ് അന്റാർട്ടിക്ക സർവേയുടെ ഡയറക്ടറായ ജെയിൻ ഫ്രാൻസിസ് പറയുന്നു. ടെക്നീഷ്യന്മാർ, ഡൈവർമാർ, ഗൈഡുകൾ എന്നിവരും ഗവേഷക സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Antarctica is Earth's one virus-free continent: science fights to keep it that way

കൊറോണാവൈറസ് അന്റാർട്ടിക്കയിൽ സാന്നിധ്യം അറിയിക്കാതെ തടയുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പോളാർ സർവേകൾക്ക് നേതൃത്വം നൽകുന്ന ജോൺ  ഈഗർ പറയുന്നു. ഇത് ഉറപ്പുവരുത്തുന്നതിന് പൂർണ ആരോഗ്യമുള്ള അംഗങ്ങളെ മാത്രമാണ് അന്റാർട്ടിക്കയിലേക്ക് അയക്കുന്നത്. ഇതിനുപുറമേ ഹാർവിച്ചിൽ നിന്ന് യാത്രതിരിക്കുന്ന ഗവേഷണ കപ്പൽ അന്റാർട്ടിക്കയിൽ അല്ലാതെ മറ്റൊരു തുറമുഖത്തും അടുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അന്റാർട്ടിക്കയിൽ വൈറസിന്റെ സാന്നിധ്യമുണ്ടായാൽ അവിടെവച്ച്  രോഗബാധിതരാകുന്ന ആളുകൾക്ക് കൃത്യമായ ചികിത്സ നൽകാനാവില്ല എന്നതാണ് ഭൂഖണ്ഡത്തെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ പ്രധാന കാരണം. എട്ടാഴ്ച നീണ്ട യാത്രക്കൊടുവിലായിരിക്കും ജെയിംസ് ക്ലാർക്ക് റോസ്  അൻറാർട്ടിക്കയിൽ മടങ്ങി എത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അന്റാർട്ടിക്കയിൽ തന്നെ തുടരുന്ന ഗവേഷകരെ ഇതേ കപ്പലിൽ മാർച്ച് മാസത്തോടെ തിരികെ ബ്രിട്ടനിലേക്കെത്തിക്കുകയും ചെയ്യും.

English Suummary: Antarctica is Earth's one virus-free continent: science fights to keep it that way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com