കിണറിനുള്ളില്‍ അകപ്പെട്ട കുട്ടിക്കുരങ്ങനെ രക്ഷിക്കാൻ അമ്മയുടെ പരാക്രമം; ഒടുവിൽ സംഭവിച്ചത്?
Mail This Article
കുഞ്ഞുങ്ങൾ അപകടത്തിൽ പെട്ടാൽ എന്തു ത്യാഗം സഹിച്ചും അവരെ രക്ഷിക്കാൻ അമ്മമാർ ശ്രമിക്കും. അത് മനുഷ്യരായാലും മൃഗങ്ങളായാലും അങ്ങനെതന്നെ. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അബദ്ധത്തിൽ കിണറിനുള്ളിലകപ്പെട്ട കുട്ടിക്കുരങ്ങനെ രക്ഷിക്കാൻ അമ്മക്കുരങ്ങ് നടത്തുന്ന ശ്രമങ്ങളാണ് കൗതുകമാകുന്നത്. കിണറിനുള്ളിൽ വീണ കുട്ടിക്കുരങ്ങനെ രക്ഷിക്കാനായി കിണറിനു മുകളിലൂടെ പരക്കംപായുന്ന അമ്മക്കുരങ്ങിനെ ദൃശ്യത്തിൽ കാണാം. കിണറിനുള്ളിലേക്ക് തലയിട്ടും കമിഴ്ന്നു കിടന്നുമൊക്കെ പലവിധത്തിൽ കുഞ്ഞിനെ പുറത്തെടുക്കാൻ ആ അമ്മ പരിശ്രമിക്കുന്നുണ്ടായിരുന്നു.
ഒടുവിൽ ഒന്നും ഫലം കാണാതെ വന്നപ്പോൾ കിണറിന്റെ വക്കിൽ കൈ മുറുകെ പിടിച്ച് കിണറിനുള്ളിലേക്കിറങ്ങി. തൂങ്ങിക്കിടന്ന അമ്മയുടെ നീണ്ട വാലിൽ പിടിച്ച് കുഞ്ഞ് നിഷ്പ്രയാസം കരയ്ക്കെത്തുകയും ചെയ്തു. ബുദ്ധിമതിയായ അമ്മക്കുരങ്ങിന്റെ ‘വാൽ’ പ്രയോഗമാണ് ഫലം കണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു
English Summary: Mother monkey saves its baby from well