കാലാവസ്ഥമാറ്റ ആഘാതം പഠിക്കാൻ പുൽച്ചാടികൾക്ക് പിന്നാലെ ഗവേഷക സംഘം
Mail This Article
പാലക്കാട് ∙ കാലാവസ്ഥാ മാറ്റം ഭൂമിയിലുണ്ടാക്കുന്ന ആഘാതങ്ങൾ പച്ചതുളളൻ (പച്ചവെട്ടിൽ) വെട്ടുകിളി ഉൾപ്പെടെയുളള പുൽച്ചാടികളിൽ പ്രതിഫലിക്കുന്നവന്ന കണ്ടെത്തലിൽ നീലഗിരിജൈവമേഖലയിൽ അവയെക്കുറിച്ച് പഠനം ആരംഭിച്ചു.
പുൽച്ചാടികളെ (ഗ്രാസ് ഹോപ്പർ) നിസാര കീടം മാത്രമായാണു കണക്കാക്കിയിരുന്നതെങ്കിലും കാലാവസ്ഥയിലെ ഓരോ മാറ്റവും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ജീവികളാണ് അവയെന്ന് മേഖലയിലെ ശാസ്ത്രജ്ഞർ പറയുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഫോർ നേച്വർ, സ്പീഷീസ് സർവൈവൽ കമ്മിഷൻ എന്നിവയുടെ കീഴിലുള്ള ഗ്രാസ്ചോപ്പർ വിദഗ്ധരുടെ സംഘമാണ് കർണാടകം, കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ അടങ്ങുന്ന നീലഗിരിരി ബയോസ്ഫിയറിൽ കാലാവസ്ഥമാറ്റമുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവയിലൂടെ പഠനം നടത്തുന്നത്. മഞ്ഞുമൂടിയ പ്രദേശത്തൊഴികെ എല്ലായിടത്തും പുൽച്ചാടികളുണ്ട്. 3 മാസം മുതൽ ഒന്നരവർഷം വരെയാണ് ആയുസ്.
മഴക്കാലത്തിനുശേഷമാണ് ഇവ സജീവമാകുക. ഏറെ നേരം വെള്ളത്തിലും മരത്തിന്റെ തോലിലും കഴിയുന്ന പുൽച്ചാടികളുമുണ്ടെന്ന് ചോപ്പർ വിദഗ്ധരുടെ ഏഷ്യൻ മേഖലാ അധ്യക്ഷൻ വയനാട് സ്വദേശി ഡോ.ധനീഷ് ഭാസ്കരൻ പറഞ്ഞു. ഇവയെ നിലനിർത്താനാവശ്യമായ സാഹചര്യങ്ങളെക്കുറിച്ചും നിരീക്ഷിക്കുന്നുണ്ട്. ഒരുവർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പഠനത്തിൽ ഡോ. പി.എസ്. ഈസ ചെയർമാനായുള്ള കെയർ എർത്ത് ട്രസ്റ്റ് അടക്കമുള്ള വിവിധസംഘടനകൾ, പ്രാദേശിക ഗവേഷണടീമുകൾ, സ്വതന്ത്രഗവേഷകർ, ഗവേവഷക വിദ്യാർഥികൾ എന്നിവർ പങ്കാളികളാണ്. യുഎഇയിലെ മുഹമ്മദ്ബിൻസയ്യിദ് സ്പീഷീസ് കൺസർവേവേഷൻ ഫണ്ടിൽ നിന്നാണ് ഗവേഷണത്തിന് സാമ്പത്തിക സഹായം. നീലഗിഗിരി ജൈവമണ്ഡലത്തിൽ അന്യംനിൽക്കുന്ന ഗണത്തിലുള്ള 30 പുൽച്ചാടികളെ ഇതിനകം കണ്ടെത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് നിരവധി പഠനങ്ങൾ നടന്നുവെങ്കിലും പിന്നീട് കാർഷിക സർവകലാശാലകളിലെ ഗവേഷണത്തിൽ ഇവ കൃഷികീടങ്ങളുടെ ഗണത്തിൽ ഒതുങ്ങി.
English Summary: Grass Chopper On Claimate Change