ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിനു കരുത്തു പകർന്ന് യുഎസ് പാരിസ് ഉടമ്പടിയിൽ വീണ്ടും ചേർന്നു. ദോഷകരമായ കാർബൺ പുറംതള്ളൽ അടുത്ത മൂന്നു വർഷം കൊണ്ട് കാര്യമായി കുറയ്ക്കുന്നതിനും നടപടിയെടുക്കുമെന്നും ജോ ബൈഡൻ സർക്കാർ അറിയിച്ചു. ഏപ്രിൽ 22ന് യുഎസ് ആതിഥ്യമരുളുന്ന ആഗോള നേതൃസംഗമത്തിൽ ബൈഡൻ സർക്കാർ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തും. നവംബറിൽ ഗ്ലാസ്കോയിലാണ് അടുത്ത കാലാവസ്ഥാ ഉച്ചകോടി.

വിനാശകരമായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതാൻ 2015ൽ പാരിസിൽ ചേർന്ന കാലാവസ്ഥാ ഉച്ചകോടിയിൽ 200 രാജ്യങ്ങൾ ചേർന്ന് തീരുമാനിച്ച് ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, ഇതു യുഎസ് താൽപര്യത്തിനു ഹാനികരമാണെന്നു പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കരാറിൽ നിന്നു പിന്നീട് പിന്മാറുകയായിരുന്നു.

English Summary:: It is official: US back in the Paris climate club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com