ADVERTISEMENT
rare-golden-monitor-lizard-spotted-in-koothattukulam1
കുഴിക്കാട്ടുകുന്നിലെ വീട്ടുവളപ്പിൽ എത്തിയ പൊന്നുടുമ്പിൻകുഞ്ഞ്.

കൂത്താട്ടുകുളം  തിരുമാറാടി പഞ്ചായത്തിലെ കുഴിക്കാട്ടുകുന്ന് ഭാഗത്ത് വീട്ടുവളപ്പിൽ വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. വെട്ടിക്കാട്ടുപാറ കുമ്പളവേലിൽ രാജുവിന്റെ വീട്ടുവളപ്പിൽ വച്ചിരുന്ന പാത്രത്തിൽ കയറിയ നിലയിലായിരുന്നു 20 സെന്റീമീറ്റർ നീളമുള്ള പൊന്നുടുമ്പിൻകുഞ്ഞ്. വനംവകുപ്പ് അധികൃതർ നിർദേശിച്ചതനുസരിച്ച് രാജു അതിനെ അടുത്തുള്ള പൊന്തക്കാട്ടിൽ തുറന്നു വിട്ടു.

സ്വർണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ് വളരുമ്പോൾ ഈ നിറം മങ്ങി തവിട്ടുനിറമാകും. ഗോൾഡൻ മോനിറ്റർ ലിസാർഡ്, ബംഗാൾ മോനിറ്റർ ലിസാർഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ  പട്ടികയിൽ ഉൾപ്പെട്ടതാണ്. പാമ്പിന്റെ മുട്ടകളാണ് ഇവയുടെ ഇഷ്ടഭക്ഷണം.

English Summary: Golden Monitor lizard spotted in a home in Koothattukulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com