ADVERTISEMENT

വയനാട് വെറ്റിനറി സര്‍വലാശാലയിലെ ഒട്ടകപ്പക്ഷി മുട്ടയിട്ടു. വയനാടന്‍ കാലാവസ്ഥയുമായി ഇണങ്ങിയ ശേഷം ഒട്ടകപ്പക്ഷി ആദ്യമായാണ് മുട്ടയിട്ടത്. തമിഴ്നാട് വെറ്റിനറി സര്‍വകലാശാലയില്‍നിന്ന് നാല് ഒട്ടകപ്പക്ഷികളെയാണ് രണ്ടരവര്‍ഷം മുന്‍പ് വയനാട്ടിലെത്തിച്ചത്. രണ്ട് പെണ്ണും രണ്ടാണും. തണുപ്പുകൂടിയ വയനാടന്‍ കാലവസ്ഥയുമായി ഇണങ്ങാന്‍ നാളേറെയെടുത്തു നാലാളും. എന്നാല്‍ ഇപ്പോള്‍ നല്ല അസ്സല്‍ വയനാട്ടുകാരായി ഇവര്‍. ഒടുവിലിതാ അതിലൊരാള്‍ മുട്ടയിമിട്ടു. ഒന്നര കിലോയുള്ള ഒരു യമണ്ടന്‍ മുട്ട.

പറക്കാന്‍ കഴിയാത്ത ഈ വലിയ പക്ഷികള്‍ കാലവസ്ഥ അനുകൂലമെങ്കില്‍ ഒരു വര്‍ഷം ശരാശരി പതിനഞ്ച് മുട്ടകള്‍ വരെയിടും. ചിറകുകളില്‍ കറുപ്പ് നിറമുള്ളവയാണ് ആണ്‍പക്ഷികള്‍. ശരീരഭാരം കൂടുതലുള്ളതിനാല്‍ കാത്സ്യം കൂടുതലുള്ള ഭക്ഷണമാണ് കഴിക്കാന്‍ നല്‍കുക. ചോളം, കടല പിണ്ണാക്ക്, ഉണക്കമീന്‍ എന്നിവ കലര്‍ത്തി നല്‍കും. ഉഷ്ണകാലവസ്ഥയ്ക്ക് അനുകൂലമായ ശരീരമായതിനാല്‍ ദിവസം ഒരു ലിറ്റര്‍ വെള്ളം മാത്രം മതി. പക്ഷികള്‍ കൂടുതല്‍ മുട്ടകള്‍ ഇട്ടാല്‍ കൃത്രിമമായി വിരിയിക്കാനാണ് വെറ്റനറി സര്‍വകലാശാല അധികൃതരുടെ ശ്രമം.

പറക്കാൻ ശേഷിയില്ലാത്തവരുടെ പട്ടികയിലാണ് ഒട്ടകപ്പക്ഷി. ഒട്ടകത്തോടു സാദൃശ്യമുള്ളതിനാലാണു ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് ഈ പേരു വന്നത്. കൂട്ടസഞ്ചാരംആഗ്രഹിക്കുന്ന ഇവയ്ക്ക് 95 മുതൽ150 കിലോഗ്രാം വരെ തൂക്കവും മൂന്നുമീറ്റർ വരെ നീളവുമുണ്ട്. 

നല്ല ഓട്ടക്കാർകൂടിയാണ്. മണിക്കൂറിൽ 65 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ഓടും. കാലു കാണ്ടൊണു ശത്രുക്കളെനേരിടുന്നത്. രണ്ടു വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളില്ല. ആൺ-പെൺ വർഗങ്ങളെ നിറം കാണ്ടെുവേർതിരിച്ചറിയാം. ആൺ വർഗത്തിനുകറുപ്പുനിറവും പെൺവർഗത്തിനുതവിട്ടു നിറവുമാണ്.കാഴ്ചശക്തിയിലും മുമ്പൻ തന്നെ. കായ്കനികളും വിത്തുകളും ഭക്ഷണമാക്കുന്ന ഇവ ചെറുജീവികളെയും തിന്നാറുണ്ട്. 70 വർഷമാണ് ഇവയുടെ ശരാശരി ആയുർദൈർഘ്യം.

English Summary: Ostrich brought to Wayanad Pookode Veterinary college for research lays egg 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com