ADVERTISEMENT

വനത്തിനുള്ളിലെ മരത്തിൽ നിന്നും തലകീഴായി താഴേക്ക് ഇറങ്ങുന്ന ഒറാങ് ഉട്ടാൻ. അതോ ഒറാങ്ങുട്ടാൻ മുകളിലേക്ക് കയറുകയാണോ? മലയാളി ഫോട്ടോഗ്രാഫറായ തോമസ് വിജയന്റെ ക്യാമറ കണ്ണിൽ പതിഞ്ഞ മനോഹരമായ ഒരു ചിത്രമാണിത്. ഒറ്റനോട്ടത്തിൽ ആരെയും വിസ്മയിപ്പിക്കുന്ന ഈ ചിത്രമാണ് ഈ വർഷത്തെ നേച്ചർ ടിടിഎൽ ഫൊട്ടോഗ്രാഫി പുരസ്കാരം നേടിയിരിക്കുന്നത്.

ബോർണിയോ വനത്തിൽ വെള്ളത്തിനു നടുവിൽ നിൽക്കുന്ന ഒരു മരത്തിലേക്ക് കയറുന്ന ഒറാങ് ഉട്ടാന്റെ ചിത്രമാണ് തോമസ് വിജയൻ പകർത്തിയിരിക്കുന്നത്. കണ്ണാടി പോലെ തെളിഞ്ഞു കിടക്കുന്ന വെള്ളത്തിൽ മരത്തിന്റെ പ്രതിബിംബമാണ് കാണാൻ സാധിക്കുന്നത്.  വനത്തിനുള്ളിൽ ഏതാനും ദിവസങ്ങൾ ചെലവിട്ടപ്പോൾ തോമസ് വിജയന്റെ മനസ്സിൽ വന്ന ഫ്രെയിമാണിത്. അത് ക്യാമറയിൽ പകർത്തുന്നതിനായി  കഠിനപ്രയത്നം തന്നെ വേണ്ടിവന്നു. ഒറാങ് ഉട്ടാനുകൾ സ്ഥിരമായി സഞ്ചരിക്കുന്ന വഴി മനസ്സിലാക്കിയശേഷം മരത്തിനു മുകളിൽ കയറി മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.

'ലോകം തലകീഴായി മറിയുകയാണ്' എന്ന അടിക്കുറിപ്പാണ് തോമസ് വിജയൻ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. മത്സരത്തിനായി സമർപ്പിക്കപ്പെട്ട 8000 ഫൊട്ടോകളിൽ നിന്നുമാണ് ചിത്രം പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് സമ്മാനത്തുക.

നിലവിൽ ഒറാങ് ഉട്ടാനുകളുടെ എണ്ണം അപകടകരമായ രീതിയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ വിഷയം  ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തന്റെ  ചിത്രത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷ തോമസ് വിജയൻ പങ്കുവയ്ക്കുന്നു. പാമോയിൽ സംഭരിക്കുന്നതിനായി ബോർണിയോ വനം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ എത്രത്തോളം അപകടകരമാണെന്ന്  ഓർമിപ്പിക്കുകയാണ്  തന്റെ ലക്ഷ്യമെന്ന് തോമസ് വിജയൻ വ്യക്തമാക്കുന്നു.

English Summary: Kerala Man's 'The World is Going Upside Down' Photo Wins Top Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com