ADVERTISEMENT

തൃശൂർ പീച്ചി വന്യജീവി ഡിവിഷനു കീഴിൽ നടത്തിയ ആദ്യ തുമ്പി സർവേയിൽ 72 ഇനം തുമ്പികളെ കണ്ടെത്തി. ഇവയിൽ 31 ഇനം സൂചി തുമ്പികളും 41 ഇനം കല്ലൻ തുമ്പികളുമാണ്. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസും ചേർന്ന് പീച്ചി, ചിമ്മിനി, വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലുമാണ് മൂന്നു ദിവസത്തെ സർവേ നടത്തിയത്. പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന്ന കുങ്കമ നിഴൽത്തുമ്പി, പുള്ളി നിഴൽത്തുമ്പി, ചെങ്കറുപ്പൻ അരുവിയൻ, വയനാടൻ മുളവാലൻ, തെക്കൻ മുളവാലൻ, പത്തി പുൽച്ചിന്നൻ, മഞ്ഞവരയൻ പൂത്താലി, വയനാടൻ കടുവ, തീക്കറുപ്പൻ തുടങ്ങിയ തുമ്പികളും കണ്ടെത്തിയവയിലുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന സ്ഥാനീയ തുമ്പിയായ കുങ്കുമ നിഴൽത്തുമ്പിയെ (ഇൻഡോസ്റ്റിക്ടാ ഡെകാനെൻസിസ്) 7 ക്യാംപുകളിൽ നിന്നു കണ്ടെത്തി. ഇത്തരം തുമ്പികളെ കണ്ടെത്തിയത് ഈ കാടുകളുടെ ആരോഗ്യത്തെയാണു സൂചിപ്പിക്കുന്നതെന്നും വിവിധ തരത്തിലുള്ള ആവാസവ്യവസ്ഥകൾ ആരോഗ്യകരമായി നിലനിൽക്കുന്നുവെന്നതിന്റെ സൂചകമാണ് തുമ്പികളും പൂമ്പാറ്റകളുമെന്നും നേതൃത്വം നൽകിയ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു പറഞ്ഞു. വനംവകുപ്പ് ജീവനക്കാരോടൊപ്പം 38 വൊളന്റിയർമാരും പങ്കെടുത്തു.

English Summary: Odonate survey throws up surprises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com