കവലകളിലും കടകളിലും നിത്യസന്ദർശകർ; ഇടവേളയ്ക്ക് ശേഷം വീണ്ടും വിരുന്നെത്തി അങ്ങാടിക്കുരുവികൾ!
Mail This Article
ഒരിക്കൽ വല്ലാണ്ടങ്ങ് ഇല്ലാണ്ടായ അങ്ങാടിക്കുരുവികൾ വയനാടൻ ഗ്രാമങ്ങളിൽ പെരുകി തുടങ്ങി. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ ഉൾപ്പെട്ട കുഞ്ഞൻകുരുവി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗ്രാമപ്രദേശങ്ങളിലെ കവലകളിലും കടകളിലും നിത്യ സന്ദർശകരാകുന്നത്. ഗ്രാമങ്ങളിൽ പഴയ കാലം ഓർമിപ്പിച്ച് കടകൾക്കുളളിലേക്കു പറന്നെത്തി കടയ്ക്കുള്ളിലെ പൊട്ടും പൊടിയും കൊത്തി പെറുക്കി വയർ നിറച്ചാണ് മടക്കം.
മുൻകാലങ്ങളിൽ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലെ വീടുകളിലും ചന്തകളിലും അങ്ങാടിക്കുരുവികൾ നിത്യക്കാഴ്ചയായിരുന്നു. എന്നാൽ കാലം മാറി കൂട് വയ്ക്കാനുള്ള ഇടം പോലുമില്ലാതെ കെട്ടിട നിർമാണ രീതി മാറിയതും കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യവസ്തുക്കളുടെ കുറവും മനുഷ്യരുടെ ജീവിതശൈലിയും അങ്ങാടികളുടെ മാറ്റവുമാണ് ഇടക്കാലത്ത് കുരുവികൾ അപ്രത്യക്ഷമായതിനു പിന്നിലെന്നു പറയപ്പെടുന്നു. കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളും പ്രകൃതിയിലുണ്ടായ മാറ്റവുമാകാം വീണ്ടും കുരുവികൾ അങ്ങാടികളിൽ പെരുകാൻ കാരണം.
English Summary: Number of house sparrows rising in Wayanad