ഇതുവരെ അൻപതിനായിരം കൂടുകൾ; പക്ഷികൾക്കായി സൗജന്യ കൂടുകളൊരുക്കി 'സ്പാരോ വില്ല'
Mail This Article
×
ആളുകൾക്ക് വീട് നിർമിച്ച് നൽകുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ പക്ഷികൾക്കായി കൂടുകൾ നിർമിച്ച് നൽകുകയാണ് ഗുജറാത്തിലെ ഒരു സംഘം. സൂറത്തിലെ ഹാൻഡ്സ് ആർട്ട് ഗ്രൂപ്പാണ് സൗജന്യമായി കൂടുകൾ നിർമിച്ച് നൽകുന്നത്. തടികൊണ്ടുള്ള ഈ കൊച്ചു കൂടുകൾക്ക് 'സ്പാരോ വില്ല' എന്നാണ് പേര്. കുരുവികളെ രക്ഷിക്കാനുള്ള ക്യാംപെയിന്റെ ഭാഗമായാണ് കൂട് നിർമാണം തുടങ്ങിയത്.
വീടുകളിൽ നിന്നും മറ്റും തടികൾ ശേഖരിച്ചാണ് കൂടിന്റെ നിർമാണം . ആവശ്യക്കാർക്ക് സൗജന്യമായാണ് കൂടുകൾ നൽകുന്നത്. ഇതിനോടകം അൻപതിനായിരം കൂടുകൾ ഇവർ നിർമിച്ചു നൽകിക്കഴിഞ്ഞു. ഹാൻസ് ആർട്ട് ഗ്രൂപ്പിന്റെ ഈ സംരംഭത്തിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
English Summary: Gujarat Is Making “Sparrow Villas” To Save Birds
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.