ആനമലയിൽ കടുവകളുടെ എണ്ണത്തിൽ വർധന; വന്യമൃഗങ്ങളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിൽ
Mail This Article
ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ വന്യമൃഗ കണക്കെടുപ്പ് അന്തിമഘട്ടത്തിൽ. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് നിഗമനം. അന്തിമ കണക്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. ടോപ് ഉലാന്തി, പൊള്ളാച്ചി, അമരാവതി, മാനാമ്പള്ളി, വാൽപാറ എന്നീ റേഞ്ചുകളിലാണ് കണക്കെടുപ്പ്. കഴിഞ്ഞ ഇരുപത്തി നാല് മുതൽ തുടങ്ങിയ പരിശോധന അന്തിമഘട്ടത്തിലാണ്. കടുവ, പുലി, കാട്ടാന, കാട്ടെരുമ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യമാണ് വിലയിരുത്തുന്നത്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കടുവ ഉള്‍പ്പെടെ എല്ലാ മൃഗങ്ങളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ കണക്കുകള്‍ വ്യക്തമാകും. വാൽപാറ, മാനാമ്പള്ളി റേഞ്ച് ഓഫിസർമാരായ മണികണ്ഠൻ, വെങ്കടേഷ് എന്നിവരുടെ നേതൃത്വത്തിൽ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഓരോ ഗ്രൂപ്പിലും ഇരുപത് അംഗങ്ങള്‍. വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവുള്ള പുല്‍മേട്, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാല്‍പ്പാട് ഉള്‍പ്പെടെ പരിശോധിച്ചും ക്യാമറയുടെസഹായത്താലുമാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. അടുത്തദിവസം വനംവകുപ്പ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
English Summary: Wildlife survey in full swing at Coimbatore Anamalai Tiger Reserve