ADVERTISEMENT

കാസർകോട് ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുളിയാർ റിസർവിലെ ചെമ്പിലാംകൈ, ചൊട്ട, ദർഘാസ്, ചെറ്റത്തോട് വനമേഖലയിൽ പക്ഷി സർവേ നടത്തി. സർവേയിൽ 75 ഇനം പക്ഷികളെ കണ്ടെത്തി. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുമായി സഹകരിച്ചായിരുന്നു സർവേ നടത്തിയത്. കാട്ടുവേലിത്തത്ത, നീലക്കുരുവി, അസുരപ്പൊട്ടൻ, മീൻ കൂമൻ, രാചൗങ്ങൻ, മാക്കാച്ചിക്കാട തുടങ്ങിയ പക്ഷിയിനങ്ങളെ കണ്ടെത്തി. കാസർകോട് ബേഡേഴ്സ് കൂട്ടായ്മയിലെ 16 അംഗങ്ങൾ സർവേയിൽ പങ്കെടുത്തു. വിപുലമായി സർവേ നടത്തിയാൽ കൂടുതൽ പക്ഷികളെ കണ്ടെത്താൻ സാധിക്കുമെന്ന് സർവേയിൽ പങ്കെടുത്ത വിദഗ്ധർ പറഞ്ഞു. 

75-species-of-birds-spotted-in-kasaragod-district1
കോഴിവേഴാമ്പൽ. ചിത്രം : ഹരിഹരൻ
75-species-of-birds-spotted-in-kasaragod-district2
പേക്കുയിൽ, കാക്കത്തമ്പുരാട്ടിക്കുയിൽ

 

75-species-of-birds-spotted-in-kasaragod-district3
മുളിയാറിൽ സർവേ നടത്തിയ സംഘം

സാമൂഹിക വനവൽക്കരണ വിഭാഗം ജില്ലാ മേധാവി പി.ധനേഷ് കുമാറിന്റെ നിർദേശ പ്രകാരം നടത്തിയ സർവേയ്ക്ക് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.അരുണേഷ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഇ.ബിജുമോൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.വി.സത്യൻ, കെ.കെ.ബാലകൃഷ്ണൻ, ഷൈനികുമാർ, സി.വിജയകുമാർ, ബിഎഫ്ഒമാരായ പി.അനശ്വര, എം.ടി.ഫർസാന, എസ്.ധനശ്രീ, എസ്.വി.അജിൻ വാച്ചർമാരായ രവി ചെറ്റത്തോട്, ബി.ലൈജു, വി.മണികണ്ഠൻ, ഉദയൻ എന്നിവർ നേതൃത്വം നൽകി.

 

English Summary: 75 species of birds spotted in Kasaragod district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com