ADVERTISEMENT

തുടര്‍ച്ചയായ നാലാം വര്‍ഷവും വരള്‍ച്ചക്കൊണ്ട് പട്ടിണിയിലായി, മരണത്തെ മുഖാംമുഖം കണ്ട രാജ്യമാണ് ലോകത്തിന്റെ മുഴുവന്‍ കാരുണ്യവും യാചിക്കുന്നത്. 2022നെ അടയാളപ്പെടുത്തുമ്പോള്‍ സൊമാലിയക്ക് പറയാന്‍ ചുരുക്കം വാക്കുകളേയുള്ളൂ. ഭക്ഷ്യക്ഷാമം, പോഷകാഹാരക്കുറവ്, പട്ടിണിമരണം. 2022 പിന്‍വാങ്ങുമ്പോള്‍ ലോകം ശാസ്ത്രവേഗം കൊണ്ട് സൂര്യനെ എത്തിപ്പിടിക്കാനാവുമോ എന്ന് ആലോചിക്കുകയാണ്. പക്ഷെ ഭൂഗോളത്തിന്റെ മറ്റൊരുഭാഗത്ത് സൂര്യാതപമേറ്റ് കുറേ മനുഷ്യര്‍ മരണത്തോട് മല്ലടിക്കുകയുമാണ്. സൊമാലിയയില്‍ വരള്‍ച്ച ഇത് നാലാമത്തെ വര്‍ഷമാണ്. ജീവിതോപാധികളെല്ലാം നശിച്ചു. 

 

somalia-battles-hunger-as-it-braces-for-famine-during-a-prolonged-drought1

മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആരംഭിച്ച് ജൂൺ വരെ പെയ്യുന്നു ‘ഗു’ എന്ന മഴക്കാലവും ഒക്ടോബർ നവംബർ മാസത്തിലെത്തുന്ന ‘ഡെയ്ർ’ എന്ന മഴക്കാലത്തെയും ആശ്രയിച്ചായിരുന്നു കൃഷി. തുടർച്ചയായ നാലാം വർഷവും മഴ മാറി നിന്നതോടെ കാർഷികവൃത്തി പ്രതിസന്ധിയിലായി. കൃഷിയിടങ്ങൾ വരണ്ടുണങ്ങി. ഉപജീവനമാർഗമായിരുന്നു കന്നുകാലികളും വരൾച്ച രൂക്ഷമായതോടെ ചത്തൊടുങ്ങി. അതിരൂക്ഷമായ പട്ടിണിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു. 40 വർഷത്തിനിടെയിലുണ്ടായ ഏറ്റവും രൂക്ഷമായ വരൾച്ചയാണിത്.

 

യുഎൻ കണക്കുകള്‍ പ്രകാരം ക്ഷാമസൂചികയുടെ അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും രൂക്ഷമായ ഭക്ഷ്യക്ഷാമവും പോഷകാഹാരക്കുറവും സൊമാലിയയെ ദുരന്തഭൂമിയാക്കിക്കഴിഞ്ഞു. ഉയര്‍ന്ന ധാന്യവിലയും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയും സൊമാലിയന്‍ ജനതയുടെ ജീവനെടുക്കുകയാണ്. 2011ല്‍ ഉണ്ടായ അതിവരള്‍ച്ചയില്‍ സൊമാലിയയില്‍ രണ്ടര ലക്ഷത്തോളം മനുഷ്യരാണ് മരിച്ചുവീണത്. ഉറ്റവരും സംരക്ഷണം നല്‍കേണ്ടവരും മരിച്ചുവീഴുമ്പോള്‍ ബാക്കിയാവുന്നവര്‍ ജീവന്‍ കൈയില്‍പ്പിടിച്ച് ക്യാമ്പുകളിലേക്ക് കൂട്ടമായി നീങ്ങുന്ന കാഴ്ചയാണ് ഈ ആഘോഷക്കാലത്തും സൊമാലിയയില്‍ കാണാനാവുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ലാത്ത കുറേ നല്ല മനുഷ്യരും തദ്ദേശീയ കൂട്ടായ്മകളും ക്യാമ്പില്‍ ഭക്ഷണമെത്തിക്കുന്നതിലാണ് ഇവരുടെ പ്രതീക്ഷ.

 

English Summary: Somalia battles hunger as it braces for famine during a prolonged drought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com