ADVERTISEMENT

തിരക്കേറിയ മെക്സിക്കോ നഗരത്തിന്റെ പടിഞ്ഞാറ് ഓരം ചേര്‍ന്ന് കാഴ്ചയുടെ വെള്ളിരേഖയൊരുക്കുകയാണ് ഒരുപറ്റം ഞാറപ്പക്ഷികള്‍. താങ്ങാനാവാത്ത പടിഞ്ഞാറന്‍ ശൈത്യത്തില്‍ നിന്ന് രക്ഷതേടി അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമാണ് ഞാറപ്പക്ഷിക്കൂട്ടത്തിന്റെ ദേശാടനം. ആയിരംകാതമകലെ നിന്ന് അവര്‍ കൂട്ടമായി പറന്നിറങ്ങി. 

അമേരിക്കന്‍ ഞാറപ്പക്ഷികള്‍ക്ക് ഇത് ദേശാടനക്കാലമാണ്. തൂവെള്ള നിറം നനുത്ത തൂവലുകള്‍, ഓമനത്വമുള്ള രൂപം. കാഴ്ചയ്ക്ക് അഴകാണെങ്കിലും  അതിശൈത്യം താങ്ങാവുന്ന ത്രാണിയില്ലാത്തതാണ് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്ത് നിന്ന് ഇവ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. മെക്സിക്കോയിലെ അരാഗണ്‍ തടാകതീരത്താണ് ഇവ കൂട്ടമായി ദേശാടനക്കാലം ചിലവഴിക്കുക. തടാകത്തിലെ ചെറുമീനുകളെ ഭക്ഷിച്ച് വിശ്രമിക്കാനാണ് ഈ കാലം ഇവ ഉപയോഗിക്കുന്നത്. 

ആദ്യ സംഘത്തില്‍ നൂറിനടുത്ത് ഞാറകളുണ്ട്. പുതുവര്‍ഷം തുടങ്ങുമ്പോഴേക്കും എണ്ണം നാനൂറിനടുത്തെത്തുമെന്നാണ് പക്ഷിനിരീക്ഷകര്‍ കണക്കാക്കുന്നത്. പെലെക്കാനസ് എരിത്രോറിങ്കോസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഞാറപ്പക്ഷികൾക്ക് 15 കിലോ തൂക്കമുണ്ട്. ഇരു വശത്തേക്കും ചിറക് വിരിച്ചാല്‍ 10 അടിയോളം വരും. കൂട്ടംചേര്‍ന്ന് മീന്‍പിടിക്കുന്ന രീതികൊണ്ടാണ് ഈ വിഭാഗത്തിലെ ഞാറകൾ വ്യത്യസ്തരാവുന്നത്. 

ഇവയുടെ ദേശാടനം കൊണ്ട് മെക്സിക്കന്‍ നഗരത്തിനുമുണ്ട് ഗുണം. പ്രാദേശിക ജലവിതരണത്തിന് ഉപയോഗിക്കുന്ന തടാകത്തിലെ ജലം ജൈവീകമായി ശുദ്ധീകരിക്കാന്‍ ഞാറപ്പക്ഷികള്‍ സഹായിക്കും. ഒപ്പം തടാകക്കരയുടെ ഹരിതാഭയില്‍ വെള്ളിവരമ്പ് കണക്കെ കാണപ്പെടുന്ന പെലിക്കണുകളെ കാണാന്‍ സഞ്ചാരികളെത്തുന്നത് സര്‍ക്കാരിന്  വരുമാനവും ന‍ല്‍കുന്നു. കൂറ്റന്‍ കെട്ടിടങ്ങളും ട്രാഫിക് ജാമും മാത്രമല്ല മെക്സിക്കോ സമ്മാനിക്കുന്നത് എന്ന് സാരം.

 

English Summary: Pelicans rest up in Mexico City as clean water push bears fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com