ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ നീര്‍പ്പക്ഷികളുടെ എണ്ണം വര്‍ധിച്ചതായി ഗവേഷകര്‍. ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിലാണ് കണ്ടെത്തല്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് നീര്‍പ്പക്ഷികളുടെ എണ്ണംകൂടാന്‍ സഹായിച്ചതായി ഗവേഷകര്‍ പറയുന്നു. പത്തനംതിട്ട പൂഴിക്കാട് കരിങ്ങാലിപ്പുഞ്ച, ഉളനാട് പോളച്ചിറ, ആറന്‍മുള നീര്‍ത്തടം, നന്നൂര്‍, കവിയൂര്‍ പുഞ്ച, അപ്പര്‍കുട്ടനാടന്‍ മേഖലയായ ഇടിഞ്ഞില്ലം മേപ്രാല്‍ തുടങ്ങി എട്ടിടങ്ങളില്‍ ആയിരുന്നു പരിശോധന. കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണവിഭാഗത്തിന്‍റെ സഹകരണത്തോടെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സ് ആണ് കണക്കെടുപ്പ് നടത്തിയത്. 

നീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 63 വിഭാഗത്തിലെ 7142 പക്ഷികളെ എണ്ണിത്തിടപ്പെടുത്തി. പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നംസ വര്‍ണക്കൊക്ക്, കരണ്ടിക്കൊക്ക്, ചെമ്പന്‍ ഐബിസ്, കരിമ്പന്ഡ കാടക്കൊക്ക് തുടങ്ങി ദേശാടക സ്വഭാവം ഉള്ളതടക്കം പക്ഷികളുടെയാണ് കണക്കെടുപ്പ് നടത്തിയത്. ഇടിഞ്ഞില്ലത്ത് മാത്രം 39 പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങളെയാണ് കണ്ടെത്തിയത്. കരിങ്ങാലിപ്പുഞ്ചയില്‍ ചരല്‍കുരുവിയേയും കണ്ടെത്തി. കോളജ് വിദ്യാര്‍ഥികളും സര്‍വേയില്‍ പങ്കെടുത്തു. വിവരങ്ങള്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ക്ക് കൈമാറും

 

English Summary: Census finds rise in waterbird count in Pathanamthitta

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com