ജമ്മു കശ്മീരില്‍ കണ്ടെത്തിയത് വൻ ലിഥിയം ശേഖരം; രാജ്യത്ത് ആദ്യം
Mail This Article
×
രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. ജമ്മുകശ്മീരിലെ റീസി ജില്ലയിലാണ് 59 ലക്ഷം ടണ്‍ ലിഥിയം ശേഖരം കണ്ടത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. റെയ്സിയിലെ സലാല്‍ ഹൈമനയിലാണ് ലിഥിയം കണ്ടെത്തിയതെന്ന് ഖനിമന്ത്രാലയമാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ലിഥിയത്തിന് പുറമേ സ്വര്‍ണം, പൊട്ടാഷ് തുടങ്ങിയവയുടെ ശേഖരം ജമ്മുകശ്മീര്‍, ആന്ധ്രപ്രദേശ് , ഛത്തിസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഓഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെ 51 സ്ഥലങ്ങളില്‍ കണ്ടെത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി.
English Summary: Lithium reserves found in Jammu and Kashmir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.