വയലിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത് നാല് കടുവാക്കുഞ്ഞുങ്ങളെ; അമ്മയ്ക്കായി കാത്തിരിപ്പ്– വിഡിയോ
Mail This Article
വയലിൽ കണ്ടെത്തിയ കടുവക്കുഞ്ഞുങ്ങളെ നാട്ടുകാർ രക്ഷപ്പെടുത്തി. അമ്മ കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്. ആന്ധ്രപ്രദേശിലെ നന്ത്യാൽ ജില്ലയിൽ നിന്നാണ് നാല് കടുവക്കുഞ്ഞുങ്ങളെ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ഉടൻതന്നെ കടുവകളെ സമീപത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഒന്നോ രണ്ടോ മാസമാണ് കടുവാക്കുഞ്ഞുങ്ങളുടെ പ്രായമെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് കിലോമീറ്ററിനുള്ളിൽ അമ്മക്കടുവയുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കണ്ടെത്തുന്നതിനായി പ്രദേശങ്ങളിലെല്ലാം ക്യാമറ നിരീക്ഷണം ഏർപ്പെടുത്തി. കടുവാക്കുഞ്ഞുങ്ങൾ എങ്ങനെ പാടത്തെത്തി എന്നത് അതിശയമാണെന്നും ചിലപ്പോൾ നായ്ക്കകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അമ്മക്കടുവ മക്കളെയും കൊണ്ട് ഓടിയെത്തിയതാവാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിയുന്നതും വേഗം അമ്മക്കടുവയ്ക്കരികിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. അമ്മക്കടുവ എത്തിയില്ലെങ്കിൽ കുഞ്ഞുങ്ങളെ തിരുപ്പതിയിലുള്ള എസ് വി സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
English Summary: 4 tiger cubs rescued from farmland near Atmakur forests in Andhra Pradesh