ADVERTISEMENT

ലോകത്ത് അജ്ഞാതപേടകങ്ങളുമായി ബന്ധപ്പെട്ട് നിരവധി ശ്രദ്ധേയസംഭവങ്ങൾ നടന്നിട്ടുണ്ട്. യുഎസിലെ റോസ്‌വെൽ ഒക്കെ ഇക്കൂട്ടത്തിൽപെട്ടതാണ്. ഇത്തരത്തിൽ ഏറെ കുപ്രസിദ്ധി ആർജിച്ച ബ്രിട്ടനിലെ ഒരു സംഭവമാണ് റെൻഡൽഷാം കാട്ടിൽ 1980ൽ നടന്നത്. ഇംഗ്ലണ്ടിലെ സഫോൽക്കിൽ ഡിസംബർ 26 മുതൽ 27 വരെയുള്ള സമയത്താണ് ഈ സംഭവങ്ങൾ നടന്നത്. ഇവിടത്തെ ബ്രിട്ടിഷ് വ്യോമസേനാ സ്‌റ്റേഷനുകളായ ആർഎഎഫ് ബെന്റ്വാട്ടർ, ആർഎഎഫ് വുഡ്ബ്രിജ് എന്നിവിടങ്ങളിൽ നിലയുറപ്പിച്ച യുഎസ് സൈനികരാണ് യുഎഫ്ഒ പ്രതിഭാസം നേരിട്ടുകണ്ടതത്രേ.

 

ഈ സംഭവങ്ങൾ നടന്നിട്ട് കാലമൊരുപാട് കഴിഞ്ഞു. ഇപ്പോൾ നാലു പതിറ്റാണ്ടിനു ശേഷം ഈ കാട്ടിലേക്ക് ഒരു പര്യവേക്ഷണ സാഹസിക ടൂർ നടത്താനൊരുങ്ങുകയാണ് മുൻ ഡിറ്റക്ടീവും എഴുത്തുകാരനുമായ ഗാരി ഹെസൽടിൻ. ഗാരിക്കൊപ്പം അന്യഗ്രഹജീവികളെക്കുറിച്ച് താൽപര്യമുള്ള മറ്റ് അനേകം ആളുകളും ഈ ടൂറിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ 3, 4 തീയതികളിലാണ് ടൂർ നടത്താൻ ഗാരിയും സംഘവും പ്ലാൻ ചെയ്തിരിക്കുന്നത്.ഏകദേശം 1500 ഹെക്ടറുകൾ വ്യാപിച്ചുനടക്കുന്ന കാടാണ് റെൻഡൽഷാം. വുഡ്ബ്രിജ് വ്യോമകേന്ദ്രമുണ്ടാക്കാനായി ഈ വനത്തിന്‌റെ നല്ലൊരു ഭാഗം നശിപ്പിച്ചു കളഞ്ഞിരുന്നു.

Alien hunters rejoice! Britain's first UFO TOUR is being launched in a Suffolk forest
Image Credit: Rastan/Istock

 

ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രശസ്തമായ യുഎഫ്ഒ സംഭവമായിട്ടാണ് റെൻഡൽഷാം സംഭവം കണക്കാക്കപ്പെടുന്നത്. അക്കാലത്ത് വുഡ്ബ്രിജ് വ്യോമകേന്ദ്രം യുഎസിന്‌റെ ഉപയോഗത്തിനായി ബ്രിട്ടൻ വിട്ടുകൊടുത്തിരിക്കുകയായിരുന്നു. കാട്ടിനുള്ളിൽ വിചിത്രമായ പ്രകാശങ്ങൾ ഉടലെടുക്കുന്നത് സൈനികർ കണ്ടു. നിറമുള്ള പ്രകാശരശ്മികൾ പുറപ്പെടുവിപ്പിക്കുന്ന തിളങ്ങുന്ന വിചിത്രവസ്തുവിനെ കാട്ടിനുള്ളിൽ കണ്ടെന്ന് യുഎസ് സൈനികർ അഭിപ്രായപ്പെട്ടു. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഇത്തരം വിചിത്രസംഭവങ്ങളുണ്ടായി. 

 

നാളുകൾ കടന്നുപോകവേ ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ ഉടലെടുത്തു. യുഎസും ബ്രിട്ടനും വികസിപ്പിച്ച ഏതോ രഹസ്യ ആയുധത്തിന്‌റെ പരീക്ഷണമാണ് അവിടെ നടന്നതെന്നായിരുന്നു ഒരു വാദം. എന്നാൽ അതല്ല, ഏതോ അന്യഗ്രഹപേടകം റെൻഡൽഷാമിലെത്തിയതാണെന്നും വാദങ്ങളുണ്ടായി. ഈ സംഭവം ആകെ മൊത്തത്തിൽ തട്ടിപ്പാണെന്നായിരുന്നു മറ്റൊരു വെളിപ്പെടുത്തൽ. സത്യത്തിൽ റെൻഡൽഷാമിൽ എന്താണു സംഭവിച്ചതെന്നുള്ളത് ഇന്നുമൊരു പിടികിട്ടാരഹസ്യമായി നിലനിൽക്കുന്നു.

 

English Summary: Alien hunters rejoice! Britain's first UFO TOUR is being launched in a Suffolk forest where 17 mysterious sightings were reported in 1980

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com